ചലച്ചിത്രങ്ങളുടെ റിവ്യൂവിനെച്ചൊല്ലി ഈ ലോകത്തും അതിന്റെ ഭാഗമായി ബൂലോകത്തും ഒക്കെ വിവാദ ബ്ലോഗുകളും ചര്‍ച്ചകളും കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണല്ലോ. മിക്കവാറും മലയാളചിത്രങ്ങളുടെ റിവ്യൂ പോസ്റ്റുകള്‍ വായിക്കാന്‍ "ഇതെങ്കിലും നല്ലതാവും" എന്ന മെന്റാലിറ്റിയോടെ വന്നു "ഇതും മോശമായല്ലോ" എന്ന നിരാശയോടെ മടങ്ങാനാണ് പാവം ബ്ലോഗ് വായനക്കാരുടെ വിധി. തുടര്‍ച്ചയായി മോശം ചിത്രങ്ങള്‍ നല്കുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഒന്നും ബ്ലോഗ് റിവ്യൂക്കാരുടെ യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. അതായത് ജോ പറഞ്ഞത് പോലെ പടം പച്ചപിടിച്ചിട്ട് പോസ്റ്റിടാം എന്നൊരു സഹാനുഭൂതി ആവശ്യമില്ല തന്നെ.
ശരി, വിഷയത്തിലേക്ക് കടക്കട്ടെ. എന്നെപ്പോലെ നല്ലൊരു വിഭാഗം പ്രേക്ഷകര്‍ മലയാളത്തില്‍ നല്ലതൊന്നും കാണാതെ നിരാശരായിരിക്കുന്നുണ്ട്. ഈ നിരാശ എല്ലാ റിവ്യൂവിലും കമന്റ് വിഭാഗത്തില്‍ പ്രകടമാണ് താനും. നമുക്കിന്നും ആശ്വാസം കണ്ടെത്താന്‍ മലയാളസിനിമയുടെ 10-15 വര്‍ഷം പിന്നാക്കം സഞ്ചരിക്കേണ്ടതായും വരുന്നു. ഇന്നത്തെ ഭൂരിഭാഗം മലയാളചലച്ചിത്രങ്ങള്‍ക്കും നല്കാന് കഴിയാത്ത ക്വാളിറ്റിയോടെ ഇതാ ഒരു മലയാളം സീരിയല്‍. "അക്കരകാഴ്ചകള്‍". മലയാളസിനിമക്കാര്‍ എവിടെയോ മറന്ന് പോയ ശുദ്ധഹാസ്യം, ഒരു ടി വി സീരിയലിലും നിങ്ങള്‍ കാണാത്ത മനോഹരമായ ചിത്രീകരണം, നവാഗതരായ അണിയറക്കാരുടെ (അഭിനേതാക്കള്‍ ഉള്‍പ്പടെ) അതുല്യ പ്രകടനം എന്നിവയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
ഇത് കൈരളി ടിവിയില്‍ ശനിയാഴ്ചകളില്‍ രാവിലെ 9 മണിക്കാണ് സമ്പ്രേഷണം ചെയ്യുന്നത്. മാത്രമല്ല എല്ലാ എപ്പിസോഡുകളും യൂട്യൂബില്‍ ലഭ്യമാണ്. അമേരിക്കയില്‍ ജീവിക്കുന്ന ജോര്‍ജ്ജ് എന്ന നാട്ടിന്‍പുറത്ത്കാരനായ, പച്ചമലയാളിയുടെയും അയാളുടെ ചുറ്റുമുള്ള മറ്റുള്ളവരുടേയും കഥയാണ് ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ് അതിമനോഹരമായി അവതരിപ്പിക്കുന്നത്. കണ്‍സിസ്റ്റന്റായി ചിരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ജോലി ആണ്. അതില്‍ "ഇന്‍ഫേമസ് കോക്കനട്ട്സിന്റെ" ബാനറില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെല്ലാം വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. പ്രത്യേകിച്ചും സ്ക്രിപ്റ്റ് റൈറ്റര്‍ അജയനും സംവിധായകന് എബിയും പിന്നെ ജോര്‍ജ്ജ് അച്ചായനായി തകര്‍ക്കുന്ന ജോസുകുട്ടിയും.
ഇതിനെക്കുറിച്ച് ബ്ലോഗ് ലോകത്തില്‍ ആരും സംസാരിച്ച് കണ്ടില്ല. അത് കൊണ്ട് ഞാനിവിടെ കുറിക്കാമെന്ന് വച്ചു. നിങ്ങളിതുവരെ ഈ പ്രോഗ്രാം കണ്ടിട്ടില്ലെങ്കില്‍ ആദ്യ എപ്പിസോഡ് ഇതാ ഇവിടെ, ഒന്ന് കണ്ട് നോക്കൂ.
ഇതിനു മുന്‍പ് കണ്ടവര്‍ക്കായി, ഓര്‍ക്കുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കുന്ന ചിലത്...."എവരി വൈന്‍ ഹാസ് ഇറ്റ്സ് ഓണ്‍ സ്റ്റോറി", ഗിരിഗിരിയുടെ ആത്മകഥാംശമുള്ള കവിത "ശാരികേ നീയോ ശ്യാമിന്റെ കൂടെ പോയി"...
പുറം കണ്ണികള്‍
1. മാതൃഭൂമിയില്‍
2. സിഫിയില്‍
3. 'ഹിന്ദു'വില്‍
4. 'വിക്കി'യില്‍
ഞാനിങ്ങനെ ഒരു അഭിപ്രായം പാതിരാത്രിയില്‍ നടത്തിയത് ഈ ചേട്ടന്മാര് എന്റെ സ്വന്തകാരയത് കൊണ്ടല്ല എന്ന് ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു... (ഇനി എന്നെ എന്നാ ചെയ്യാന്‍ പറ്റുമെടാ ഉവേ? )
Monday, February 02, 2009
Subscribe to:
Post Comments (Atom)
14 comments:
"ഒരു ടി വി സീരിയലിലും നിങ്ങള്‍ കാണാത്ത മനോഹരമായ ചിത്രീകരണം"
വളരെ ശരി. അബി വര്്ഗീസിന് അഭിവാദ്യങ്ങള്‍ !!!
Hey u have done a good think! AK is something we look forward to make our weekends great!
this times episode was great. Aby, Ajayan and all are doing a great job! George achayan is my favourite hero! not to miss Giri giri, Rincychechi n others tto. This Serial is really a family entertainer....I just LOVE wathcing!
അപ്പറഞ്ഞതു വളരെ ശരി. ഒട്ടും മുഷിവുവരാത്ത fresh ആയ തമാശകള്‍ എല്ലാ ആഴ്ചയിലും അക്കരക്കാഴ്ച്ചകളിലുണ്ടാവും. അതു മാത്രമല്ല, വളരെ current ആയ തമാശകളും സംഭവങ്ങളും ആണുതാനും. Presidential election=ന്റെ സമയത്ത് ഒബാമയ്ക്കുവേണ്ടി വോട്ടുപിടിക്കാനെത്തുന്ന പെണ്‍കുട്ടി അതിനൊരുദാഹരണം.
അക്കരകാഴ്ച്ചയിലെ ഗിരി ഗിരി ഒരു സംഭവം തന്നെയാണ്..
"കറുത്തേടം മലയാളം ബ്ലോഗ് അവാര്‍ഡ് 2009" - നോമിനേഷന് ക്ഷണിക്കുന്നു
http://karuthedam.blogspot.com/2009/02/2009.html
ചില സാങ്കേതിക പോരായ്മകള്‍ ഉണ്ടെങ്കിലും വളരെ വ്യത്യസ്തമായ അവതരണം.. പക്ഷെ ഇത്തരം പരിപാടികള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങള്‍ ലഭിക്കുന്നില്ലല്ലോ.. ജനം Reality show കളുടെ പിന്നാലയല്ലേ.. താങ്കള്‍ക്കും ഈ പരിപാടിയുടെ പിന്നണിയിലും മുന്നണിയിലും ഉള്ളവര്‍ക്കും ആശംസകള്‍...!!
ജോഷി, കുഞ്ഞിക്കിളി, Zebu Bull::മാണിക്കന് - വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി :)
ഓഫീസില്‍ നിന്നു മടങ്ങിയതിയാല് ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ടാല്‍ നന്നായി ചിരിച്ച് റിഫ്രഷ് ആകാന്‍ സാധിക്കുന്നു എന്നത് തന്നെ ആണ് ഞാന്‍ ഈ പരമ്പരയ്ക്ക് കാണുന്ന മഹത്വം. ഗിരിഗിരിയും അപ്പച്ചനും രിന്സിയും ബിജുവും ഒക്കെ എന്റെയും ഫെവരിട്സ് ആണ്.
Karuthedam - ഈ അവാര്‍ഡ് എന്നൊക്കെ ഞാന്‍ ഉറക്കെ പറഞ്ഞാല്‍ തന്നെ അഹങ്കാരം ആയി പോകില്ലേ :)
പകല്കിനാവാന് , വായിച്ചരിഞ്ഞിടതോളം വളരെ ചുരുങ്ങിയ സെടപ്പില് ആണ് പരമ്പരയുടെ ചിത്രീകരണം. എങ്കില്‍ തന്നെയും എനിക്ക് സാങ്കേതികമായ പോരായ്മകള്‍ അത്രയ്കന്ഗ് തോന്നിയില്ല. ദയലോഗ് ഡെലിവരിയിലെ അപാകങ്ങള്‍ തന്നെ നാച്ച്വരല് ആയാണ് തോന്നാറുള്ളത്.
ഗിരിഗിരിയാണെന്റെ ഹീറോ :)
akkarakkazhchakal is a very good serial.thatnks for pointing out it here,,,,
Links for all episodes are collected together at the following link http://www.tokaichan.com/index.php?option=com_agora&task=viewtopic&id=211
അക്കര ക്കാഴ്ചകള്‍ ഒരു രസത്തിനു കാണാന്‍ തുടങ്ങി ഇപ്പൊ അത് കണ്ടില്ലെങ്കില്‍ ഒരു വശകേട് വരാന്‍ തുടങ്ങിയിട്ടുണ്ട്. അഭിനയിച്ചു നശിപ്പിക്കാതെ തികച്ചും സ്വാഭാവികമായ അഭിനയം ആണ് ഈ സീരിയലിന്റ്റെ പ്രത്യേകത.
നന്നായി, മുഖ്യ ധാരാ സിനിമാക്കര്കും സീരിയല്‍ കാര്‍ക്കും ഇതൊരു ഓര്‍മപ്പെടുത്തല്‍ ആകുമെന്ന് കരുതുന്നു.
Am happy to see that all of you like this program. Lets spread the popularity for quality programs
Good
I read about this serial first here, and have been a fan ever since..
http://jeengeevar.blogspot.com/2008/05/akkara-kazchakal-kairali-tv.html
Also see..
http://jeengeevar.blogspot.com/2008/07/lungi-story-in-america.html
വളരെ നന്നായി ഈ പോസ്റ്റ്. കുറേ നാളുകളായി അക്കരക്കാഴ്ചകള്‍ മുടങ്ങാതെ ഡൌണ്‍ലോഡ് ചെയ്തെടുത്ത് കാണാറുണ്ട് ഞാന്‍... വളരെ ഇഷ്ടപ്പെട്ട പരിശുദ്ധ ഹാസ്യം.
ആദ്യം മുതലേ കാണണമെന്നുള്ളവര്‍ ഇവിടെ പോയി കണ്ടു നോക്കൂ
Post a Comment