Sunday, March 29, 2009

സാഗര്‍ അലിയാസ് ജാക്കി

കഴിഞ്ഞ ആഴ്ചയിലെ ഏതോ ഒരു പാതിരാത്രിയില്‍ ഉറങ്ങാനായി കണ്ണടച്ചപ്പോള്‍ ആണ് "സത്യം തീയടരില്‍ സത്യമായിട്ടും സാഗര്‍ അലിയാസ് ജാക്കി" എന്ന് റൂം മേറ്റ് ടോം പറഞ്ഞത്. ചെന്നൈല്‍ റിലീസ് ചെയ്യുന്ന മലയാളം പടങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാ ആഗ്രഹമുള്ളതിനാല്‍ ഇന്നിനീ ടിക്കറ്റ് ബുക്ക് ചെയ്തിട്ട മതി ഉറക്കം എന്ന് വിചാരിച്ച് ബുക്ക് ചെയ്ത്, പണിയൊക്കെ ഇനി തിന്കലാഴ്ച ബാക്കി ചെയ്യാം ചേട്ടാ എന്ന് ഓഫീസില്‍ പറഞ്ഞു ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാണ്ട് തീയറ്ററില്‍ ചെന്ന എനിക്ക് ഇത് തന്നെ കിട്ടണം. നന്ദി ലാലേട്ടാ നന്ദി.

അമല്‍ നീരദ്, ബിഗ് ബി യ്ക്ക് ശേഷം ലാലേട്ടനെ മസില്‍ പിടിപ്പിച്ച് ക്ലോസ് ഷോട്ട്സിലും സ്ലോ മോഷനിലും മാത്രമായി ചിത്രീകരിച്ച ആദ്യ മലയാള ചിത്രം "സാഗര്‍ അലിയാസ് ജാക്കി". ലാലേട്ടന്‍ പറഞ്ഞ വരുമ്പോള്‍ ചിലപ്പോള്‍ അത് ഏലിയാസ് ആകും. പ്ലീസ് ഡോണ്ട് മിസ്‌ അന്ടര്‍ സ്റ്റാന്റ്റ്.

എസ് എന്‍ സ്വാമി ആണ് തിരക്കഥ. അതും മറ്റൊരു അത്ഭുതം ആണ്. കഥയില്ലാതെ തിരക്കഥ എഴുതുക എന്നതൊരു നിസ്സാര കാര്യമല്ലല്ലോ. ലാലേട്ടന്‍ തെക്കും വടക്കും നടക്കുന്നതും പോകുന്ന വഴിയില്‍ കണ്ടുമുട്ടുന്ന സുന്ദരിമാരുടെയും സുന്ദരന്‍മാരായ വില്ലന്മാരുടെയും വില കൂടിയ കുറെ വണ്ടികളുടേയും കഥയാണ്‌ സാഗര്‍ അഥവാ ജാക്കി.

എനിക്ക് തോന്നുന്നത് ചിത്രീകരണത്തിന്റെ ചിലവ് കുറയ്കാന്‍ ലാലേട്ടനെ കേരളത്തില്‍ നിന്ന് ദുബായ്ക്ക് നടത്തിയാണ് കൊണ്ട്ട് പോയത് എന്നാണു (ചില ആനകളെ കൊണ്ടു പോകുന്നത് പോലെ) ഒപ്പം നടപ്പ് പല ആംഗിളില്‍ ഒപ്പിയെടുത്ത് വെട്ടി മുറിച്ച്, പുട്ടിനു പീര പോലെ അവിടിവിടെ അങ്ങട്ട് വിതറി.

മനോഹരമായ ഒട്ടേറെ ആംഗിളുകളിലൂടെ അമല്‍ നീരദ് ഒരു കാര്യം പ്രൂവ് ചെയ്തു എങ്ങനെ നോക്കിയാലും ലാലേട്ടന്റെ കുടവയര്‍ തന്നെ മുന്‍പില്‍!! ഇതൊന്നും പോരാഞ്ഞിട്ട് മലയാളസിനിമാ ഇന്നേവരെ കാണാത്ത ഒരു നൃത്തരൂപം അവതരിപ്പിക്കാനായി കല്യാണം കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തി പോയി മടങ്ങി വന്ന ജ്യോതിര്‍മയീയെ തന്നെ തിരഞ്ഞെടുത്തത് ഒരൊന്നൊന്നര കാസ്റ്റിംഗ് ആയി പോയി. (ആ കുട്ടിക്ക് എന്ത് പറ്റി കല്യാണം കഴിഞ്ഞപ്പോള്‍ വല്ല ബാധ കേറിയോ? )

ലാലേട്ടന്റെ പഴയ നായിക ശോഭന മടങ്ങിയെത്തിയത് ഒരു കുട്ടിയുടെ അമ്മയായിട്ടാണ്. ബട്ട് ലാലെട്ടനിപ്പോലും ബാച്ചിലര്‍ തന്നെ.പടയപ്പ എന്ന ചിത്രത്തില്‍ ഷര്‍ട്ടൂരി സോമാലിയന്‍ കുട്ടികളെ പോലെ നിക്കുന്ന രജനീ കാന്തിനെ നോക്കി അബ്ബാസ് കാച്ചുന്നത് "വൌ വാട്ട് എ മാന്‍" എന്നാണ്. ഇത് പറഞ്ഞു കുറെ തമിഴന്മാരെ കളിയാക്കിയതിന്റെ പാപമാണെന്ന് തോന്നുന്നു, സിക്സ് പാക്കുകളുടെ കാലത്ത് 'സ്കൂള്‍ ബാഗ്' മായി നില്‍ക്കുന്നവയസ്സന്‍ ലാലെട്ടനോട് ഇഷ്ടം ആണെന്ന് പറയുന്ന ഭാവനയെ കണ്ടപ്പോള്‍ കണ്ണുനീരായി പുറത്ത് വന്നത്. അത് കൊണ്ടും തീരാതെ ഒരു പാട്ടും. ലാലേട്ടന്‍ മുന്‍പില്‍ ഭാവന പിന്നില്‍ അങ്ങനെ കണ്ട മലയും പുഴയും ഒക്കെ നടന്നു ഭാവനയെ സംബധിച്ചിടത്തോളം ലാലെട്ടനാകുന്ന മലയെ ചുറ്റി ഒരു പ്രേമം.

സ്മാള്‍ ലെറ്റര്‍ കണ്ടാല്‍ പച്ച വര വരയ്ക്കുന്ന മൈക്രോസോഫ്റ്റ് വേര്‍്ഡിനെ പോലെ പാവം വില്ലന്‍ എപ്പോള്‍ ലാലേട്ടനെ കണ്ടാലും ഇവനെ ഞാന്‍ ഇപ്പൊ പോകച്ച് കളയും എന്ന് പറഞ്ഞ തോക്കും പിടിചോന്റ്റ് വന്നു അതെറിഞ്ഞ് കളഞ്ഞ് ഇടി മേടിച്ച് കൂട്ടും. ഈ തോക്ക് ചൂണ്ടി പിടിചിട്ട് പിന്നെ അതെറിഞ്ഞ് കളഞ്ഞ് ഇടി കൂടുന്നതിന്റെ ലോജിക്ക് എന്താണ്? സോഷ്യലിസം ആണോ?

ഞങ്ങളോട് ക്ഷമിക്കണേ എസ് എന്‍ സ്വാമി, ലാലേട്ടന്‍, അമല്‍ നീരദ്, ആന്റണി പെരുമ്പാവൂര്‍ സാറുമ്മാരെ, ഇങ്ങനെ ആയാല്‍ ഇനി മലയാളസിനിമയുടെ വ്യാജ ഡി വി ഡി ഒക്കെ ഇല്ലാണ്ടാവാന്‍ അധിക താമസം ഉണ്ടാവില്ല. മലയാള സിനിമ കാണാനേ ആരുമില്ലാത്തപ്പോള്‍ പിന്നെ ഡി വി ഡി ഉപയോഗശൂന്യം ആണല്ലോ.എന്തൊക്കെ ആയാലും ടൈറ്റിലും ചില സീനുകളും ഒക്കെ മനോഹരമായിരുന്നു. പക്ഷെ ഈ സ്ലോ മോഷനൊക്കെ ഒരു ലിമിറ്റില്ലേ?

ചിത്രത്തെ കുറിച്ച് ഒറ്റ വാചകത്തില്‍ സ്റ്റൈലിഷ് ആന്‍ഡ് ബോറിംഗ് ചിത്രം.

ഇതൊന്നും കൊണ്ട്ട് ഞാന്‍ പഠിയ്ക്കാന്‍ പോകുന്നില്ല കസിനോവയും ഹരിഹര്‍ നഗറും ഒക്കെ കാണാന്‍ ആദ്യം തന്നെ കാണും. അതെന്കിലും നന്നാവുമായിരിക്കും !!!

തീയടരില്‍ കേട്ട്ടത് : ലാലേട്ടന്‍ ഫാന്‍സിന്റെ സംഘഗാനം "മമ്മൂട്ടി ക്യാന്‍ ഡാന്‍സ് സാലാ"!!!

20 comments:

വിന്‍സ് said...

ഹഹഹ....ഉഗ്രന്‍ സാര്‍ക്കാസം.

വിന്‍സ് said...

ലാലേട്ടന്റെ വലിയ ഒരു ഫാന്‍ ആയിരുന്നിട്ടും സാഗര്‍ അലിയാസ് ജാക്കിയായി ലാലേട്ടന്‍ രണ്ടാമതു എത്തുന്നു എന്നു കേട്ടിട്ടും എനിക്കു ഈ പടത്തേ കുറിച്ചു ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. കാരണം സംവിധായകന്‍ അമല്‍ നീരദ് ആയതു കൊണ്ട് മാത്രം. പിന്നെ എസ് എന്‍ സ്വാമി ഗോപി ആയിട്ടു കൊല്ലങ്ങള്‍ എത്ര ആയി!!! ബിഗ് ബി തുടക്കം കണ്ടപ്പോള്‍ ഉഗ്രന്‍ ഡയറക്ഷന്‍ എന്നു പറഞ്ഞു വന്നത് പകുതിയായപ്പോള്‍ അമല്‍ നീരദിന്റെ ഉമ്മക്കു വിളിക്കേണ്ട ലെവല്‍ ആയപ്പോള്‍ പടം നിര്‍ത്തി. ബിഗ് ബി യേ കുറിച്ചുള്ള സ്റ്റൈലിഷ് ഡയറക്ഷന്‍ എന്നൊക്കെ ഉള്ള അഭിപ്രായം കേട്ടിട്ടായിരിക്കും അമല്‍ നീരദിനു ലാലേട്ടന്‍ ഡേറ്റ് കൊടുത്തത്. ഏന്തായാലും ഒടുക്കത്തെ പ്രൊഡക്ഷന്‍ കോസ്റ്റ് റിക്കവര്‍ ചെയ്യാന്‍ സാധിക്കില്ലെന്നു തോന്നുന്നു. പാവം ആന്റണിച്ചായന്‍, പുള്ളി വീണ്ടും ഡ്രൈവറു പണിക്കു പോവേണ്ടി വരുമോ???

ശ്രീ said...

ഇവര്‍ക്ക് ഇത്തരം കസര്‍ത്തുകള്‍ നിര്‍ത്തിക്കൂടേ?

അനിയന്‍കുട്ടി | aniyankutti said...

ഹിഹിഹി! :)
അപ്പൊ അതും പോയി ല്ലെ?

പിന്നെ എന്നെ തല്ലില്ലെങ്കില്‍ ഞാനൊരു സ്വകാര്യം പറയാം... ഞങ്ങളിന്നലെ "കഥ സംവിധാനം കുഞ്ചാക്കോ" എന്ന ആറ്റംബോംബ് പോയി അനുഭവിച്ചു... എന്തുവാഡേ... മലയാളത്തില്‍ കൊള്ളാവുന്ന പടം പിടിക്കാന്‍ ആമ്പിള്ളേരൊന്നുമില്ലേ???!!! :(
ചങ്കു കത്തി അളിയാ... ആളൊന്നുക്ക് 180 രൂപ വെച്ചാ കണ്ടത്..ദണ്ഡമുണ്ട്!! :(

ഇട്ടിമാളു said...
This comment has been removed by the author.
ഇട്ടിമാളു said...

ഇങ്ങനെ പറയരുത്...

കരയിലും വെള്ളത്തിലും ആകാശത്തും ഒക്കെ "ഓടുന്ന" ഇത്ര വറൈറ്റി വണ്ടികള്‍ കാണാനൊത്തില്ലെ..

പിന്നെ അതില്‍ മോഹന്‍ലാലിന്റെ ഫോട്ടോസ് മോഡലുകളുടെ പ്രൊഫൈല്‍ പോലെ തിരിഞ്ഞും മറിഞ്ഞും വരുന്നത് കാണുമ്പോള്‍ ദ്രവിക്കാന്‍ തുടങ്ങിയ പഴയ വടക്കന്‍ പാട്ടു സിനിമകള്‍ മുറിഞ്ഞ് മുറിഞ്ഞ് കാണുമ്പോലെ...

ആർപീയാർ | RPR said...

എന്തൊരു ബഹളമായിരുന്നു....
അവൻ വരുന്നൂ....കൂടെ പട്ടി, കറുത്ത കോട്ട്, ബുൾഗാൻ താടി, .. ഈ കെളവന് ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ...

അങ്ങനെ തന്നെ വേണം..... കൂ..കൂ..കൂ...

spokenenglish said...

ഞങ്ങളോട് ക്ഷമിക്കണേ എസ് എന്‍ സ്വാമി, ലാലേട്ടന്‍, അമല്‍ നീരദ്, ആന്റണി പെരുമ്പാവൂര്‍ സാറുമ്മാരെ, ഇങ്ങനെ ആയാല്‍ ഇനി മലയാളസിനിമയുടെ വ്യാജ ഡി വി ഡി ഒക്കെ ഇല്ലാണ്ടാവാന്‍ അധിക താമസം ഉണ്ടാവില്ല. മലയാള സിനിമ കാണാനേ ആരുമില്ലാത്തപ്പോള്‍ പിന്നെ ഡി വി ഡി ഉപയോഗശൂന്യം ആണല്ലോ.എന്തൊക്കെ ആയാലും ടൈറ്റിലും ചില സീനുകളും ഒക്കെ മനോഹരമായിരുന്നു. പക്ഷെ ഈ സ്ലോ മോഷനൊക്കെ ഒരു ലിമിറ്റില്ലേ?

നന്നായിരിക്കുന്നു.
ഫാൻസുകാർ പ്രാന്തന്മാർ ഉള്ളിടത്തോളം ഇതൊക്കെ സഹിച്ചേ പറ്റൂ....

തമിഴ് സിനിമകണ്ട് ഈ വിഷമം തീർക്കൂ മാഷേ!

വിന്‍സ് said...

ലാലേട്ടന്റെ ഫാന്‍സുകാരെ അങ്ങനെ കൊച്ചാക്കണ്ട. 20-20 എന്ന പടത്തിന്റെ റിക്കോര്‍ഡ് ആണു കളക്ഷനില്‍ 3 ദിവസം കൊണ്ട് തകര്‍ത്തത്. കളക്ഷന്‍ കിങ്ങ് തന്നെ ആണു മോഹന്‍ ലാല്‍. പടം നല്ലതായിരുന്നെങ്കില്‍ ഇതു വന്‍ ഹിറ്റ് ആയി മാറിയേനെ. വെല്‍ ലെറ്റ്സ് സീ എന്താവും എന്നു.

Haree | ഹരീ said...

:-)
ഹ ഹ ഹ... ചിരിച്ചൊരു വഴിക്കായി... ഹൊ! ഇനി ‘കസിനോവ’ എങ്ങിനെയാവുമോ! അതിലും ഇരുപതു കഴിയാത്ത പെമ്പിള്ളേര്‍ ഇദ്ദേഹത്തെ പ്രണയിക്കുന്നതു കാണേണ്ടിവരുവോ! ‘റെഡ് ചില്ലീസി’ലും അതു തന്നെ. ഇനി ഇങ്ങിനെ ചെറുപ്പക്കാരികളായ നായികമാരുടെ കൂടെ അഭിനയിച്ചാല്‍ തനിക്കും പ്രായം കുറഞ്ഞിരിക്കും എന്നതിനാലാണോ എന്തോ! :-)
--

Anonymous said...

ശോഭനയുടെ ഒരു അഭിമുഖത്തില്‍ വായിച്ചതാണ് - സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഞാന്‍ ഉണ്ട്, പക്ഷെ മോഹന്‍ലാലിന്‍റെ നായിക അല്ല. ലാലിന്റെ നായികയ്ക്ക് ഇരുപതു വയസ്സ് ആണ്, എനിക്ക് അതല്ലല്ലോ പ്രായം എന്ന്. :-)

Akhil said...

അല്ല എനിക്കറിയാന്‍ പാടില്ലഞ്ഞിട്ടു ചോദിക്കുവാ.. ഒരു അമല്‍ നീരദ് സിനിമ കാണാന്‍ പോകുമ്പം എന്താണ് നിങ്ങള്‍ ഒക്കെ പ്രതീക്ഷിക്കുന്നത്.. ഒരു സ്റ്റൈലന്‍ പടം അത്ര മാത്രം അല്ലെ ഉള്ളൂ.. അല്ലാതെ അതിമനോഹരമായ കഥ വേണം.. തിരക്കഥ വേണം എന്നൊക്കെ ഉള്ള വാശി ആണെങ്ങില്‍ ഒരു അമല്‍ നീരദ് സിനിമക്ക് പോകാതെ.. MT തിരക്കഥ എഴുതുന്ന.. ഹരിഹരന്‍, അടൂര്‍, ശ്യാമപ്രസാദ് ഇങ്ങനെ ആരേലും സംവിധാനം ചെയ്യുന്ന വല്ല സിനിമക്കും പോയാല്‍ പോരെ.. ചുമ്മാ കണ്ടോണ്ട് ഇരുന്നിട്ട് അതിനും മാത്രം ബോര്‍ അടി ഒന്നും എനിക്ക് തോന്നിയില്ല.. പിന്നെ റെഡ് ചില്ലീസ് ഇതിനു മുന്നേ പോയി കണ്ടത് കൊണ്ട്.. പ്രതീക്ഷ വളരെ താഴെ ആരുന്നു താനും.. പിന്നെ ലാലേട്ടന്റെ കുടവയര്‍.. അത് പുള്ളിക്കാരന്‍ ബോയിംഗ് ബോയിംഗ് എന്നാ സിനിമയില്‍ പോലും ഉണ്ട്.. അത് കഴിഞ്ഞിട്ട്.. മലയാളികള്‍ പുള്ളിടെ സിനിമകള്‍ ഒരു 25 വര്‍ഷം കൂടി നെഞ്ചില്‍ ഏറ്റി കഴിഞ്ഞു.. ഇനീം അത് തുടരുകേം ചെയ്യും... അത് കൊണ്ട് കുടവയറിന്റെ കാര്യം വിട്.. പുള്ളിടെ ബോഡി ഷേപ്പ് കാണാന്‍ അല്ല.. ഒരാളും പുള്ളിടെ സിനിമ കാണുന്നത്..എന്ന് വെച്ചാല്‍.. ഈ പറഞ്ഞ സിനിമയില്‍.. ലാലേട്ടന്‍ അതി ഭയങ്കര അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നും സൃഷ്ടിച്ചു എന്നൊന്നും ഞാന്‍ പറഞ്ഞില്ല.. പക്ഷെ ആകെ മൊത്തം ടോട്ടല്‍ എല്ലാം കൂട്ടി നോക്കുമ്പം.. വെല്യ ബോര്‍ അടി ഇല്ലാതെ ഒരു സ്റ്റൈലന്‍ സിനിമ... അമല്‍ നീരദ് എന്ന ഒരു സംവിധായകനില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ.. അത് പുള്ളിക്കാരന്‍ ഇതില്‍ നല്കീട്ടുണ്ട്..

Balu..,..ബാലു said...

ജാക്കിയെ പോലെ തന്നെ ഇഷ്ടമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍‌കുട്ടിയെ. പക്ഷെ ആറ് പേരുണ്ടായിട്ടും ഒരുത്തനും ആ കഥാപാത്രത്തിന്റെ അടുത്തെങ്ങും എത്താന്‍ കഴിഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല. മോഹന്‍‌ലാലിന്റെ ഫാന്‍സിന് കയ്യടിക്കാന്‍ മാത്രം ഉണ്ടാക്കിയ ഒരു പടത്തില്‍ വില്ലന്‍ കലക്കണം എന്നൊക്കെ പറയുന്നത് അതിമോഹമാണ്.
അഖിലേ, കാര്യം ശരി. അമലിന്റെ പടത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നതൊക്കെ ഇതിലുണ്ട്. പക്ഷെ ഇരുപതാം നൂറ്റാണ്ട് റീമേക്ക്/റീക്രിയേറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ കുറച്ച് കൂടുതല്‍ പ്രതീക്ഷിക്കും. മിനിമം ഒരു വണ്‍ലൈന്‍ എങ്കിലും പറയാന്‍ കഥ വേണ്ടേ? 3 തട്ടികൊണ്ട്പോകല്‍, മോഹന്‍ലാലിന്റെ നടത്തം, വെടി, സിനിമയ്ക്കിടെ പരസ്യം പോലെ ഒരാവശ്യമില്ലാതെ രണ്ട് പാട്ട്... വില്ലന്മാരുടെ മണ്ടത്തരം.. ഹോ!!! ക്യാമറയും കാറും പ്ലെയിനും കപ്പലുമൊക്കെ കണ്ട് 30 രൂപ മുതലാകും. ബാക്കി കാശ് പോയേ!!!!!!!! :(

suraj::സൂരജ് said...

ഉച്ചാരണം “അലിയാസ്” ആണോന്ന് സംശയമുണ്ട് “ഏയ്ലിയസ്” എന്നാണ് സായിപ്പ് പറഞ്ഞുകേട്ടിരിക്കുന്നത്.

Eccentric said...

അഖില്‍ ഭായ്,
ലാലേട്ടനെ അന്നും ഇന്നും ആളുകള്‍ ഇഷ്ടപെടുന്നത് അങ്ങേരുടെ സ്റ്റൈല്‍ കണ്ടിട്ടല്ല പകരം അഭിനയമികവ് കൊണ്ട് തന്നെ ആണ്. ഈ പറഞ്ഞ ഇരുപത്തിയന്ജ് വര്‍ഷത്തില്‍ ലാലേട്ടന്‍ വേഷം കേട്ടലായിരുന്നില്ല കാട്ടിയിരുന്നത്, എനാല്‍ അമല്‍ നീരദ് പടച്ച് വിട്ട ഈ ഐറ്റത്തില്‍ അഭിനയത്തിന് എന്തെങ്കിലും സ്കോപ്പ് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. പിന്നെ അങ്ങേരു കാണിക്കാന്‍ നോക്കുന്നത് സ്റ്റൈല്‍ ആണ്. അതിനു ഈ തടിയന്‍ ലാലേട്ടനെ കൊണ്ട്ട് പറ്റില്ല എന്ന് തന്നെ ആണ് പറഞ്ഞത്. ലാലേട്ടന്‍ നല്ല അഭിനേതാവാണ് എന്നത് സംശയം ഇല്ലതാ കാര്യം തന്നെ, പക്ഷെ അത് കൊണ്ട്ട് മാത്രം അങ്ങേരുടെ ഗോഷ്ടിക്ക് കയ്യടിക്കാന്‍ പറ്റില്ലല്ലോ.
പിന്നെ രണ്ടാമത് കഥയെകുറിച്ച്, ഈ ചിത്രത്തിന് വലിയ പോപുലാരിടി കിട്ടാന്‍ ഉള്ള ഒരു പ്രധാന കാരണം ഇത് ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ച്ച എന്ന അവകാശവാദവും ആയി വന്നതിനാലാണ്.
ഒരിക്കലും ഒരു എം ടി യുടെ തിരക്കഥ ഒന്നും എസ് എന്‍ സ്വാമിയില്‍ പ്രതീക്ഷിക്കുന്നില്ല, എങ്കിലും എന്തെങ്കിലും സെന്‍സ് ഉള്ള ഒരു കഥ എങ്കിലും പ്രതീക്ഷിച്ചു. അത് പാടില്ലേ? ഫാഷന്‍ എന്ന ചിത്രത്തില്‍ പോലും ഇത്രയും ഫാഷന്‍ ഷോ ഉണ്ടായിരുന്നില്ല എന്നാണു എനിക്ക് തോന്നുന്നത്.

Vipin Menon said...

Sorry, Malayalam typing athra vasamilla, adu konde mangleeshil ezhudunnu...

ningal ethrayokke parayunundallo, 'Sagar Alias Jacky' ye pattiyitte? Poli padam anenokke? Ningal oru pravasyam "Bagavaan" kandu nokku..! Muzhuvan kaananam enilla.. oru "20" minute kandal madi.. Appo thanne parayum, SAJ adipoli padam enne.. SAJ Ethrayo bedam.. Bagavaan, manushyarude sahana shakthi pareekshikanulla oru chithramane...

Anonymous said...

daa Akhile, pannapunnaaramone, ninne kandal naan thallikollum. Avante oru sympathy... Lalettane sammathikanam, ee scoobee day bagum kond nadakaan, mammukkaye kandu padikadey!

Sarah Johns said...

it was a horrible movie. cash poyathu micham

harris said...

സാഗര്‍ അലിയാസ് ജാക്കി". ലാലേട്ടന്‍ പറഞ്ഞ വരുമ്പോള്‍ ചിലപ്പോള്‍ അത് ഏലിയാസ് ആകും. പ്ലീസ് ഡോണ്ട് മിസ്‌ അന്ടര്‍ സ്റ്റാന്റ്റ്..............plz check the pronunciation before commenting... .... pinnae padam super bore thanne samshayamilla...

Eccentric said...

തിരുത്തിനു നന്ദി ഹാരിസ്. താങ്കള്‍ പറയുന്നതിനുമുന്‍പ് ഇങ്ങനെ ഒരു കുഴപ്പം ഇതിലുണ്ടായിരുന്നത് അറിഞ്ഞു തന്നെയില്ല.