Wednesday, December 31, 2008

മതേതരത്വം ഹംമ്മ്മം....

ഇക്കഴിഞ്ഞ ദിവസം ഒരു സുഹ്രത്തുമായി സംസാരിച്ചപ്പോള്‍ അറിയാനിടയായ കാര്യമാണ്‌ ബാംഗ്ലൂരില്‍ മുസ്ലീംസിന്‌ വീട്‌ വാടകയ്ക്‌ നല്‍കാന്‍ വീട്ടുടമകള്‍ വിമുഖത കാണിക്കുന്നു എന്നത്‌. കേട്ടപ്പോള്‍ വളരെ ഷോക്കിംഗ്‌ ആയി തോന്നി. ഇത്തരം ഒരു നടപടി സുരക്ഷ നല്‍കും എന്നു വിശ്വസിക്കുന്നുവൊ? തീവ്രവാദത്തിന്റെ പേരില്‍ ഒരു കമ്യൂണിറ്റി ഇത്തരം പീഡനങ്ങള്‍ അനുഭവിക്കുന്നത്‌ തികച്ചും അനഭിലഷണീയമാണ്‌.ഇത്തരം അവഗണനകള്‍ അവരുടെ വികാരം വ്രണപ്പെടുത്താനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല താനും.

എന്റെ മറ്റൊരു സുഹ്രത്തിനുണ്ടായ അനുഭവം കുറിക്കട്ടെ. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം വിവാഹനിശ്ചയത്തിനായി നാട്ടിലേക്ക്‌ പുറപ്പെട്ടപ്പോള്‍, തമാശയ്കായി (അങ്ങിനെ കരുതാന്‍ ബുദ്ധിമുട്ടുണ്ട്‌ എങ്കിലും) അദ്ദേഹത്തിന്റെ സുഹ്രത്തുക്കള്‍ ലഗ്ഗേജിന്റെ പുറത്ത്‌ മലയാളത്തില്‍ "ഇതില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന്" കുറിച്ചു. സമയദോഷമെന്ന് പറയട്ടെ, എയര്‍പോര്‍ട്ട്‌ സ്റ്റാഫ്‌ ഒരു മലയാളി ആയിരുന്നു. അദ്ദേഹം ഇത്‌ കാണുകയും സുഹ്രത്ത്‌ മുസ്ലീമാണ്‌ എന്ന തിരിച്ചറിവ്‌ മൂലം കൂടുതല്‍ അലര്‍ട്ടായി ചെക്കിംഗ്‌ നടത്തുകയും ചെയ്തു. ഒടുവില്‍ അദ്ദേഹത്തിന്‌ 2 ദിവസം കസ്റ്റഡിയില്‍ ഇരിക്കേണ്ടി വന്നു. മാത്രമല്ല ജോലി തന്നെ തുലാസിലാവുകയും ചെയ്തു.

മുംബൈ അറ്റാക്കിന്‌ പകരമായി പാകിസ്താന്‍ അറ്റാക്ക്‌ ചെയ്യണം എന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ പ്രതികരിക്കുന്നത്‌ കഴിഞ്ഞ ദിവസം ഏതോ ഒരു റ്റി വി ചാനലില്‍ കാണാനിടയായി. അതായത്‌ ഇവിടെ കുറെപ്പേര്‍ മരിച്ചതിന്‌ പകരമായി അവിടെയും കൊല്ലിനെടാ കുറെ എണ്ണത്തിനേ എന്ന്. അതിന്റെ ആകെത്തുക കുറെ മരണങ്ങള്‍ എന്നല്ലാതെ മറ്റൊന്നുമല്ല. വളരെ ന്യൂനപക്ഷമായ ഒരു സംഘം ആളുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്‌ രണ്ട്‌ രാജ്യത്തെ നിരപരാധികള്‍ ബലിയാടാകണോ? അത്‌ വീണ്ടും കുറെ നിരപരാധികളെ തീവ്രവാദികളായി മാറാനല്ലേ സഹായിക്കൂ?

മാത്രുഭൂമിയില്‍ കുറച്ച്‌ നാള്‍ മുന്‍പ്‌ ടെററിസ്റ്റുകളുടെ ഉദ്ദേശ്യമെന്തായിരുന്നിരിക്കും എന്നതിനെ കുറിച്ച്‌ ഒരു ലേഖനം വായിക്കാനിടയായി. ലേഖകന്‍ സ്ഥാപിക്കുന്നത്‌, ഇന്ത്യയിലെ സാമ്പത്തികതലസ്ഥാനം ആക്രമിക്കുന്നത്‌ വഴി സാമ്പത്തികമായ ഒരു തകര്‍ച്ചയല്ല മറിച്ച്‌ അവര്‍ ആഗ്രഹിക്കുന്നത്‌ യുദ്ധം തന്നെ ആണ്‌ എന്നായിരുന്നു.

അമേരിക്കയിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴും ഒബാമ അഫ്ഘാന്‍ പ്രദേശത്തെ പട്ടാളത്തെ പിന്‌വലിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്‌ കൊണ്ട്‌ തന്നെ തീവ്രവാദകേന്ദ്രമായി ലോകം കാണുന്ന ആ മേഖലയില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ആയാസകരമായിത്തന്നെ തുടരും

മുംബൈ ആക്രമണം കഴിഞ്ഞുള്ള പല ചര്‍ച്ചകളിലും നാം തിരിച്ചറിഞ്ഞതാണ്‌, പാകിസ്ഥാനിലെ സാധാരണക്കാര്‍ ഒരിക്കലും തീവ്രവാദികളെ സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല എന്ന വസ്തുത. പക്ഷെ ഇന്ത്യയുമായി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ തീര്‍ച്ചയായും യുദ്ധത്തിന്‌ പാക്കിസ്ഥാനെ സഹായിക്കാന്‍ തീവ്രവാദികളുണ്ടാകും, അവര്‍ വൈകാതെ തന്നെ ജനങ്ങളുടെ കണ്ണില്‍ പ്രിയപ്പെട്ടവരാകും.

അദ്ദേഹം നിരത്തുന്ന ചില നിരീക്ഷണങ്ങള്‍ ഇവയായിരുന്നു. ആസൂത്രണം ചെയ്തത്‌ പാകിസ്താനിലാണെന്ന് എല്ലാത്തെളിവുകളും അവശേഷിപ്പിച്ച്‌ ഇങ്ങനെ ഒരു ആക്രമണം നടത്തിയത്‌, വ്യക്തമായ അജണ്ടയോടെ തന്നെ ആവണം. അതായത് യുദ്ധം കൊണ്ട് ആര്‍ക്കേലും നേട്ടം ഉണ്ടാകുന്നെന്കില്‍ അത് തീവ്രവാദികള്‍ക്ക് തന്നെ.

മുംബൈയില്‍ ആക്രമണം നടക്കുമ്പോള്‍ റ്റി വി യില്‍ ആരോ അയച്ച ഒരു കമന്റ്‌ ഇങ്ങനെ "രാജ്‌ താക്കറെ എവിടെ? അദ്ദേഹം അറിയുന്നുണ്ടോ അദ്ദേഹത്തിന്റെ ഉറക്കം സുരക്ഷിതമാക്കുന്നത്‌ മഹാരാഷ്ട്രക്കാരല്ലാത്ത പട്ടാളക്കാരാണെന്ന്?"

കഴിഞ്ഞ കുറേ മാസങ്ങളായി തമിഴ്‌ നാട്ടില്‍ കണ്ടുവരുന്നത്‌ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ ഉള്ള പ്രതിഷേധമാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇത്തരം പ്രതിഷേധസമരങ്ങള്‍ നടത്തുന്നത്‌ തമിഴ്‌ ചാനലുകള്‍ ആഘോഷമായി കാണിക്കുന്നു. ശ്രീലങ്കയിലെ തമിഴ്‌ ജനത കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിക്കുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ നമ്മുടെ തന്നെ സഹോദരന്മാര്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മക്കെതിരെ പ്രതിഷേധിക്കാന്‍ അവര്‍ മറന്നു. മാധ്യമങ്ങളില്‍ എല്‍ ടി ടി ഇ യെ സഹായിക്കാന്‍ ശ്രമിച്ച തമിഴന്മാരെ അറസ്റ്റ്‌ ചെയ്ത്‌ എന്ന് വായിക്കുമ്പോല്‍ തോന്നി പോകാറുണ്ട്‌, ഇത്‌ തന്നെ അല്ലേ നമ്മള്‍ പാകിസ്താന്റെ നേരെ ആരൊപിക്കുന്നത്‌? ശ്രീലങ്ക ഇത്തരക്കാരെ വിട്ട്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്താകും അവസ്ഥ?

ഒരു ആക്രമണം നേരിടുമ്പോള്‍ മാത്രം നാം ഒന്നെന്ന ചിന്തയും അല്ല്ലാത്തപ്പോള്‍ രാജ്യത്തിനുള്ളില്‍ സ്വയം ആക്രമണം അഴിച്ച്‌ വിടുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മള്‍ അധ:പതിച്ച്‌ തുടങ്ങിയിരിക്കുന്നുവോ? "അന്‍പേ ശിവം" എന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍ മാധവനോട്‌ പറയുന്ന ഡയലോഗ്‌ ഇങ്ങനെ "തീവ്രവാദികള്‍ എന്നെ പോലെ വിരൂപന്മാരിയിരിക്കണമെന്നില്ല, നിന്നെ പോലെ സുന്ദരന്മാരായിരിക്കും". നമ്മുടെ സഹോദരന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത സമൂഹം എങ്ങനെ തീവ്രവാദികളെ നിറവും വര്‍ഗ്ഗവും കൊണ്ട്‌ തിരിച്ചറിയും?

10 comments:

നമ്മൂടെ ലോകം said...

"ബാംഗ്ലൂരില്‍ മുസ്ലീംസിന്‌ വീട്‌ വാടകയ്ക്‌ നല്‍കാന്‍ വീട്ടുടമകള്‍ വിമുഖത കാണിക്കുന്നു എന്നത്‌. കേട്ടപ്പോള്‍ വളരെ ഷോക്കിംഗ്‌ ആയി തോന്നി. ഇത്തരം ഒരു നടപടി സുരക്ഷ നല്‍കും എന്നു വിശ്വസിക്കുന്നുവൊ?"

ഇതിന്റെ കാരണം ഭയമാകണം. വാടകക്കെടുക്കുന്നവര്‍ അഥവാ ഭീകരനോ, അവന്റെ ബന്ധുവോ, സുഹ്രുത്തോ ആയാല്‍ മതി,കണ്ടുപിടിക്കപ്പെട്ടാല്‍ വീട്ടുടമ അടക്കമുള്ളവര്‍ പിന്നെ പോലീസ്, അന്വേഷണം എന്നിവയുടെ പുറകേ നടന്നു പീഠിതരാകും. ഭൂരിപക്ഷം “പാവം” ഭീകരരും ഈ “ന്യൂനപക്ഷ” ത്തിലുള്ളവരായതിനാലാണു വീട്ടുടമകള്‍ വിസ്മ്മതിക്കുന്നതു.

ആ ഇമേജ് മാറ്റണമെങ്കില്‍ പ്രസ്താവനയില്‍ കൂടി അല്ലാതെ - ആവിഭാഗം തന്നെ മുന്നിട്ടിറങ്ങി തങ്ങളുടെ വിഭാഗത്തിലുള്ള ഒറ്റ വ്യക്തിയും ഒരിക്കലും ഭീകരവാദമോ, വിഘടനവാദമോ ഉന്നയിക്കില്ല എന്നു ലോകത്തെ ബോധ്യപ്പെടുത്തണു. അതിനു അവര്‍ക്കു നിഷ്പ്രയാസം സാധിക്കും. കാരണം മത നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണുഎല്ലാ വരും. സ്വന്തമായി ചെറുപ്പം മുതല്‍ മതം പഠിപ്പിക്കുന്ന മദ്രസകളി നിന്നും, ഭീകരവാദത്തെ എതിര്‍ക്കുന്ന പാഠങ്ങള്‍കൂടി പഠിപ്പിച്ചാല്‍ അവര്‍ ഏറ്റവ്വും നല്ല മാത്രുകാവിഭാഗമാകും.

അതാണങ്കില്‍ സൂര്യന്‍ പടിഞ്ഞാറുദിച്ചാലും നടക്കാത്ത കാര്യവും!

Babu Kalyanam | ബാബു കല്യാണം said...

"ആ ഇമേജ് മാറ്റണമെങ്കില്‍ പ്രസ്താവനയില്‍ കൂടി അല്ലാതെ - ആവിഭാഗം തന്നെ മുന്നിട്ടിറങ്ങി തങ്ങളുടെ വിഭാഗത്തിലുള്ള ഒറ്റ വ്യക്തിയും ഒരിക്കലും ഭീകരവാദമോ, വിഘടനവാദമോ ഉന്നയിക്കില്ല എന്നു ലോകത്തെ ബോധ്യപ്പെടുത്തണു. അതിനു അവര്‍ക്കു നിഷ്പ്രയാസം സാധിക്കും."
I don't think it's that simple.
ഇതു കണ്ടിരുന്നോ?

Anonymous said...

Aliya,

Have you heard what is been taught/discussed at Madrasa and other muslim religious conferences ?

Can you ask a usual muslim whether other religion people are sinners in their eyes ? ( Just because other religion people doesn't consider Allah as their God )

These are the questions that i have for your first para.

Second para, enikonnum parayanilla. Utter stupidiy, out of mind .....

I too believe there is something fishy going on with terrorist attacks. It must be other groups who wants a war between India and Pak for their on benefit.

Hope people will understand and live in harmony. My stand is if people are educated properly they will come to know "Blood for Blood" is not the right solution. Educate our youth / Children in right path and guide them to lead a better peace loving life

Cheers,Cijo Ceazer

Eccentric said...

@ നമ്മുടെ ലോകം,
എനിക്ക് താങ്കളോട് പൂര്‍ണ്ണമായും യോജിപ്പില്ല. ഇത്തരം ചെയ്തികള്‍ ഭയം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാലാണ് അന്പേ ശിവത്തിലെ പ്രശസ്തമായ ഡയലോഗ് ഒടുവില്‍ ചേര്‍ത്തത്. ഭീകരതയ്ക്ക് ഇറങ്ങി പുറപ്പെടുന്നവര്‍ നമ്മളെക്കാള്‍ പ്ലാനിങ്ങും ദൃഡനിശ്ചയവും ഉള്ളവര്‍ ആണ്. അതൊന്നു കൊണ്ട്ട് തന്നെ ഇത്തരം നടപടികള്‍ ഒന്നും ഒരു സുരക്ഷിതത്വവും ഒരു വീട്ടുടമയ്കും നല്‍കില്ല.

"ആ ഇമേജ് മാറ്റണമെങ്കില്‍ പ്രസ്താവനയില്‍ കൂടി അല്ലാതെ - ആവിഭാഗം തന്നെ മുന്നിട്ടിറങ്ങി തങ്ങളുടെ വിഭാഗത്തിലുള്ള ഒറ്റ വ്യക്തിയും ഒരിക്കലും ഭീകരവാദമോ, വിഘടനവാദമോ ഉന്നയിക്കില്ല എന്നു ലോകത്തെ ബോധ്യപ്പെടുത്തണു. അതിനു അവര്‍ക്കു നിഷ്പ്രയാസം സാധിക്കും. കാരണം മത നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണുഎല്ലാ വരും. സ്വന്തമായി ചെറുപ്പം മുതല്‍ മതം പഠിപ്പിക്കുന്ന മദ്രസകളി നിന്നും, ഭീകരവാദത്തെ എതിര്‍ക്കുന്ന പാഠങ്ങള്‍കൂടി പഠിപ്പിച്ചാല്‍ അവര്‍ ഏറ്റവ്വും നല്ല മാത്രുകാവിഭാഗമാകും."

ഒരു മതവിഭാഗത്തിലെ എല്ലാവരെയും നന്നാക്കിയാലെ ആ ഇമേജ് അവര്‍ക്ക് വീണ്ടെടുക്കാനാകൂ എങ്കില്‍ ഒരു മതവിഭാഗത്തിനും അത്തരത്തില്‍ ഒന്നു സാധ്യമല്ല. ഇവിടെ മാറേണ്ടത് ജനങ്ങളുടെ ചിന്തയാണ്. ചെറുപ്പം മുതല്‍ക്കേ ഭീകരരായി ഇന്ത്യന്‍ മുസ്ലീംസ് വളരുന്നു എന്നത് വിഡ്ഢിത്തം ആണ്. ഇന്നു മുസ്ലീം സമുദായമാണ് ഭീകരതയുടെ പേരില്‍ ബാലിയാടാകുന്നതെങ്കില്‍, നാളെ അത് നമ്മള്‍ വിശ്വസിക്കുന്ന മതം ആകാം.

വീണ്ടും പറയട്ടെ, ഒരു ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തി കൊണ്ട്ട് അവര്‍ ഉള്‍പ്പെടുന്ന മതവിഭാഗം തന്നെ ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷം ഒരിക്കലും ആശ്വാസ്യമല്ല.

@ സിജോ,
മതം എന്നത് സക്തിയേറിയ ഒരു ബിസിനസ് കൂടി ആയി മാറിയ സാഹചര്യമാണ് ഇന്നത്തേത്. വിശ്വാസികളെ തങ്ങളോട് ചേര്‍ത്ത് നിര്‍ത്താന്‍ ഇത്തരം പൊടിക്കൈകള്‍ എല്ലാ മതമേധാവിമാരും ചെയ്യുന്നുണ്ട്.

ഞാന്‍ വിശ്വസിക്കുന്ന ഹിന്ദു മതം, അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കുന്നു. യേശുദാസ് ഇന്റെ ശബ്ദം വേണം ഭഗവാനെ പാടി ഉണര്‍ത്താന്‍. എന്നാല്‍ പ്രവേശനം ഞങ്ങള്‍ നല്‍കില്ല എന്ന് ശഠിക്കുന്നു. യാദവനയിരുന്ന കൃഷ്ണനെ തൊഴാന്‍ കീഴ്ജാതിക്കാര്‍ ചെന്നത് കൊണ്ട്ട് ക്ഷേത്രം ശുദ്ധീകരിച്ച നാടാണ് നമ്മുടേത്.

പല ക്രിസ്ത്യന്‍ കണ്വെന്ഷനുകളില് യേശുവില്‍ വിസ്വസിച്ച്ചാലെ രക്ഷ ഉള്ളൂ എന്ന് പറയുന്നില്ലേ?
ഈ വീഡിയോ കണ്ടു നോക്കൂ. http://in.youtube.com/watch?v=YMDRVjuFQBg

മതത്തിന്റെ പേരില്‍ എന്തും ജനങ്ങളിലേക്ക് കുത്തിവൈക്കപെടാതിരിക്കണമെങ്കില്‍, ജനങ്ങളുടെ ചിന്താശക്തി വര്‍ദ്ധിക്കുക എന്നത് മാത്രമാണ് പോംവഴി. ഒരു പക്ഷെ അതിലൂന്നിയുള്ള വിദ്യാഭ്യാസവും നല്ല വായനയും കൊണ്ട്ട് മാത്രമെ അത് സാധ്യമാവൂ.

Anonymous said...

Hi Puzhu,
Please guide us by allowing some named-muslims to stay in your house, we will follow you, sure.

.... It is not a point whether you love or hate them, you deserve death, if you not praise their god...

Eccentric said...

such a thot will come frm an uneducated mind and i dont want to comment anymore

Anonymous said...

You deleted my comment ?

Cijo Ceazer

Eccentric said...

i didnt...3rd one is yors rite

Anonymous said...

I had one more comment. Anyway please read my latest post.

Regards,Cijo Ceazer

മായാവി.. said...

ഏയ് ഞമ്മളാരെയും കൊല്ലാന്‍ പറഞ്ഞില്ല, അവരൊക്കെ മതത്തിനു പുറത്താ..പിന്നെ അവരെ നിങ്ങളുപദ്രവിച്ച അവ്രു ഞമ്മളാളാണെന്ന് തുറന്നു പറയേണ്ടിവരും, കണ്ടില്ലെ ഞമ്മളെത്ര കിണഞ്ഞു ശ്രമിക്കുന്നു, ബോമ്ബെയില്‍ ആക്രമണം നടത്തിയത് പാകിസ്താനല്ല, ഇന്ത്യന്‍ പോലീസാന്‍ ശ്രമിക്കാനുമ്, അമേരിക്കയില്‍ അവര്‍ തന്നെയാണ്‍ ടവര്‍ തകര്ത്തത് എന്നഓക്കെ എഴുതാണ്--