Saturday, October 14, 2006

താത്രിക്കുട്ടിയെ കാണ്മാനില്ല!!!!!

താത്രിക്കുട്ടിയെ കാണ്മാനില്ല!!!!!

രാവിലെ സുകുവാണ് വാ൪ത്ത‌ ക‌ട‌വ‌ത്തെത്തിക്കുന്ന‌ത്. കോവാല‌ന്‍ (പൂവാലന്‍ എന്നും) എന്ന് വിളിപ്പേരുള്ള‌ ഗോപാല‌നും കൂട്ട‌രും ഞെട്ടി. ഞെട്ടി പൊട്ടിപ്പോയി.ഇന്ന‌ലെ വ‌രെ ജീവിത‌ത്തിന് ഒരു എയിം ഉണ്ടായിരുന്നു. രാത്രി ഉറ‌ങ്ങാന്‍ കിട‌ക്കുമ്പോള്‍ മ‌ന‌സ്സില്‍ കാല‌ത്ത് 8 മ‌ണിക്ക് ക‌ട‌വ‌ത്ത് പോകുന്ന‌ ചിന്ത‌ മാത്രമാണ്. 8 മ‌ണിക്കാണ് താത്രിക്കുട്ടി ടൌണില്‍ കോളേജിലേക്ക് പോകാന്‍ ക‌ട‌വ‌ത്ത് വ‌രുന്ന‌ത്. വ‌ള്ളം അക്ക‌ര‌യ്കാണെന്കില്‍ 10 15 മിനുറ്റ് താത്രിക്കുട്ടിയെ നിര്‍ന്നിമേഷ‌രായി നോക്കി നില്കും. അവ‌ള്‍ കോളേജിലേക്ക് പോയാല്‍ 'ടീം താത്രിക്കുട്ടി'യും മ‌ട‌ങ്ങും. അവ‌രുടെ ജോലിക‌ളില്‍ ഏര്‍പ്പെടും.

വൈകുന്നേരം 4 മ‌ണീക്ക് താത്രിക്കുട്ടിയെ പിക്ക് ചെയ്യാന്‍ പോക‌ണം.ഇക്കുറി കൂടൂത‌ല്‍ വ‌ര്‍ക്ക് ഉണ്‍ട്. ലൈബ്രറിയുടെ അടുത്താണ‌ല്ലോ താത്രിക്കുട്ടിയുടെ വീട്. ലൈബ്രറി വ‌രെ പോകുന്ന‌ സ്തിതിക്ക് താത്രിക്കുട്ടിയെ വീട്ടില്‍ ഡ്രോപ്പ് ചെയ്യുന്ന‌തില്‍ എന്താണ് തെറ്റ്.

അക്ഷ‌രാഭ്യാസം ഇല്ലാത്ത‌ അബു വ‌രെ ലൈബ്രറിയില്‍ പോകുമായിരുന്നു. എന്താ കാര‌ണം.ലൈബ്രറി വ‌രെ പോകുന്ന‌ സ്തിതിക്ക് താത്രിക്കുട്ടിയെ വീട്ടില്‍ ഡ്രോപ്പ് ചെയ്യുന്ന‌തില്‍ എന്താണ് തെറ്റ്.!!!!

ഇത്രയേറെ ഉന്മേഷവും ക്രത്യനിഷ്ഠയുള്ള ചെറുപ്പക്കാര് നമ്മടെ നാട്ടില്‍ മാത്രമേ ഉള്ളൂ എന്ന് ചെറിയാന്‍ സാറ് ഒരിക്കല്‍ പറഞ്ഞുവത്രേ. നാടിന്‍റെ ഗാന്ധിയായ സാറ് പറഞ്ഞത് അഭിമാനിക്കനുള്ള വകയാണെന്നാണ് കോവാല‌ന്‍ പറഞ്ഞത്.

തളര്‍ന്നിരിക്കുന്ന കോവാലനെ നോക്കി സുകു വീണ്ടും പറഞ്ഞു "താത്രിക്കുട്ടിയെ കാണ്മാനില്ല"

കോവാലന്‍ അടുത്തിടയ്ക്ക് കണ്‍ട ഏതോ സിനിമയിലെ നായകനെപ്പോലെ ചാടിയെണീറ്റ് സുകുവിന്‍റെ കോളറില്‍ പിടിച്ച് പറഞ്ഞു. "നീ എന്താ പറഞ്ഞത്. ഇല്ല അവള്‍ക്കെന്തെന്കിലും സംഭവിക്കാന്‍ എന്‍റെ കൊക്കിന് ജീവനുള്ളകാലം ഞാന്‍ സമ്മതിക്കില്ല."
കൊക്ക് ചാവ‌ണം എന്നാലെ ന‌ട‌ക്കൂ എന്നു 'പുഴു' ഭാഷ്യം.
"അതിനെന്തിനാ എന്നെ മെക്കിട്ട് കേറണത്. എന്‍റെ കൊക്കിനു ജീവനുള്ള കാലത്തും..."തുട൪ന്ന് അവിടെ കൂടിയ‌ എല്ലാരുടെയും കൊക്കിനെ ബ‌ലിക‌ഴിക്കുന്ന‌ ച‌ട‌ങ്ങ് അര‌ങ്ങേറി.
അങ്ങ‌നെ കൊല്ലവ‌ര്‍ഷം ഒക്ടൊബ൪ 12ന് രൂപിക്രിത‌മായ‌ താത്രിക്കുട്ടി അന്വേഷ‌ണ‌ സംഘം ച‌രിത്രത്തിന്‍റെ ഭാഗ‌മായി.
താത്രിക്കുട്ടിയുടെ വീട്ടില്‍ പോയി നോക്കി. "സൂക്ഷിച്ചില്ലെന്കില്‍ പട്ടി കടിക്കും" എന്ന ബോ൪ഡ് കാണാനില്ല. ലൈബ്രറിയില്‍ നിന്നൊരു വിഹഗവീക്ഷണം നടത്തി. വീട് പൂട്ടിയിരിക്കുന്നു. ഗേറ്റും പൂട്ടിയിരിക്കുന്നത് ഇപ്പോളാണ് ശ്രദ്ധയില്‍ വരുന്നത്.
ത‌ള‌ര്‍ന്ന് കിട‌ക്കുന്ന‌ അമ്മൂമ്മ‌ ഉള്ള‌ത് കോണ്‍ട് വീടൊരിക്ക‌ലും പൂട്ടിയിടാറില്ലല്ലോ. ത‌ള്ള‌യാണെന്‍കില്‍ ഇപ്പോളും സ്ട്റോങ്ങായി ത‌ള‌ര്‍ന്ന് കിട‌ക്കുന്നു.
അപ്പോളാണ് ഖാദ‌റിക്കാ പ‌റ‌യുന്ന‌ത് താത്രിക്കുട്ടിയെയും മേനോന്‍ സാറിനേയും( താത്രിക്കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്ക് പ്രശസ്തന്‍) മെഡിക്ക‌ല്‍ കോളേജി‍ല്‍ വ‌ച്ച് ക‌ണ്‍ട വിവ‌രം പ‌റ‌ഞ്ഞ‌ത്.

രാത്രിയില്‍ മഴ പെയ്തിരുന്നു എന്ന് സി ബി ഐ ഇല്‍ മമ്മൂട്ടിയ്ക്ക് വിവരം കിട്ടിയത് പോലെ ആയി സ്ഥിതിഗതികള്‍

കോവാലന്‍ കൈകള്‍ പുറകില്‍ കെട്ടി
സുകു നീ തെക്കോട്ട് പോ
ഞാനും അബുവും മെഡിക്കല്‍ കോളേജില്‍ പോകാംബാക്കിയുള്ളവ൪ രണ്‍ട് ഗ്രൂപ്പായി കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകട്ടെ (കോ൪ട്ടസി : രാമായണം)

വൈകുന്നേര‍ം ആയപ്പോള്‍ പ്ലാന്‍ അനുസ‌രിച്ച് എല്ലാവ‌രും ആലിന്‍ ചുവ‌ട്ടില്‍ മ‌ട‌ങ്ങിയെത്തി. കോവാല‌ന്‍ ആണ് അവ‌സാനം എത്തിയ‌ത്. അവ‌ന്‍റെ മുഖ‌ത്തെ വാട്ടം എല്ലാരും ശ്രദ്ധിച്ചു.അരുതാത്ത‌തെന്തെന്കിലും സംഭ‌വിച്ചിട്ടുണ്ടാകുമോ? സുകുവിന് ഭ‌യം.
"ഖാദര്‍ക്ക പറഞ്ഞത് സത്യമാണ്" അബുവാണ് തുടങ്ങിയത്"ഇന്നലെ താത്രിക്കുട്ടിയും തന്തയും കൂടി മെഡിക്കല്‍ കോളേജില്‍ പോയിരുന്നു.""കര്‍ത്താവേ സമാധാനമായി" ചാക്കോയുടെ ദീര്‍ഘനിശ്വാസം.കോവാലന് ദേഷ്യം വന്നു."എന്തോന്ന് സാമാനായെന്ന്. അവളെന്തിനാ മെഡിക്കല്‍ കോളേജില്‍ പോയതെന്നറിയാമോ?"
"എന്തിനാ...." എല്ലാ മുഖങ്ങളും ഐക്യദാ൪ഡ്യം പ്രകടിപ്പിച്ചു."ഗ൪ഭശ്രുശ്രൂഷ്യ്ക്ക്"
"എന്ത്????" വീണ്‍ടും ഐക്യദാ൪ഡ്യം.
"അല്ലാതെ പിന്നെ എന്തിനാ മാലതി ഡോക്ടറെ കാണാന്‍ പോകുന്നത്. ഖാദറിക്കായെ കാണുമ്പോള്‍ കാണാത്ത ഭാവത്തില്‍ ഓടിപ്പോകുന്നത്. ആരോടും പറയാതെ തളര്‍ന്ന് കിടക്കുന്ന തള്ളയേയും പൊക്കി നാട് വിട്ട് ടൌണിലേക്ക് താമസം മാറുന്നത്."
"സംഭവം അത് തന്നെ. കോളേജിലെന്തോ ചുറ്റിക്കളിയുണ്ടായിരുന്നു അത്രേ. ""നാടിന് തന്നെ തീരാക്കളന്കമായല്ലോ" ഐക്യദാ൪ഡ്യം.ഒരു പിടി ശാപവാക്കുകള്‍.
"എനിക്ക് അന്നേ സംശയമുണ്ടായിരുന്നു" എന്ന് കോവാലന്‍.കോവാലന്‍ ബോണ്ട് പൊട്ടിച്ച് പുറത്ത് ചാടിയ കേസാണല്ലോ ഇത്.
കോവാലന് അതായിരുന്നു കൂടുതല്‍ വിഷമം. പക്ഷെ അതവന്‍ പുറത്ത് കാട്ടിയില്ല. നേതാവ് തളര്‍ന്നാല്‍ പിന്നെ അണികളുടെ കാര്യം എന്താവും?താത്രിക്കുട്ടി പിന്നേയും ശാപവാക്കുകളാല്‍ പൊതിയപ്പെട്ടു.സുകു തന്‍റെ ഡയറി എടുത്തു.നി൪ന്നിമേഷനായി നോക്കി നിന്നു ഒടുവില്‍ പറഞ്ഞു. "നമ്മുടെ വെളിച്ചപ്പാടിന്‍റെ മകള്‍ ഇന്ദിരയുണ്‍ടല്ലോ എന്‍ജിനീയറിങ്ങിന് ചേ൪ന്നുവത്രേ.""നേരോ ഇന്ന‌ലെ സ്കൂളില് പോകാന്‍ ഈ ക‌ട‌വ‌ത്ത് വ‌ന്ന് നിന്ന‌ത് പോലെ തോന്ന‌ണ്.""എന്‍ജിനീയ‌റിങ്ങ് പ‌ഠിക്കാന്‍ മാത്രമൊക്കെ ആയൊ ആ കുട്ടി.""ഏത് കോളേജിലാണ് അവോ""അതിപ്പോ കൂണ് മുളക്കുന്നത് പോലെ കോളേജ് ഉള്ളപ്പോ ആരാ ഇതൊക്കെ ഓ൪ത്തിരുക്കുക.""അത് നേരാ""വെളിച്ചപാടിപ്പോളും ആ ക്ളബ്ബിന്‍റെ പടിഞ്ഞാറുള്ള വീട്ടിലല്ലേ താമസം"പല പല ച൪ച്ചകളുമായി സംഘം പതുക്കെ സന്‍ചാരം ആരംഭിച്ചു.