Thursday, December 13, 2007

ബ്ലോഗ് മോഷണം:ഞാന്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു

രാവിലെ കണ്ണ് തുറന്നു ലാപ്ടോപില്‍ ചുമ്മാ ഒന്നു പരത്തി. കേരളാ ബ്ലോഗ് രോളിലെത്തിയപ്പോള്‍ 'ലതാ ലവിടെ കിടക്കുന്നു' Praise P ഉടെ 'ഒരു മോഡേണ്‍ പ്രണയഗാഥ'. ഞാന്‍ ഒന്നു അമ്പരന്നു. ഇത് ഞാന്‍ രണ്ട്ട് ദിവസം മുന്പ് തട്ടികൂട്ടിയ കഥ ആണല്ലോ? ഇതെങ്ങനെ Praise P എന്ന പേരില്‍ വന്നു? ഞാന്‍ അല്‍പനേരം ആലോചിച്ച് ശേഷം ഉറപ്പ് വരുത്തി. 'ഇല്ല ഇന്നലെ ഉറങ്ങാന്‍ നേരം വരെ എന്റെ പേരു അജിത്‌ എസ് ' എന്ന് തന്നെ ആയിരുന്നു. അത് കഴിഞ്ഞു പെരുമാറ്റാനും സാധ്യതയില്ല. പാതിരാത്രിക്ക് ഗസറ്റ്‌ പബ്ലിഷ് ചെയ്യാന്‍ ഇത് അന്തിപ്പത്രമോന്നുമാല്ലല്ലോ.

ഒടുവില്‍ ഞാന്‍ മാന്യമായ ഒരു കണ്ക്ലഷനില്‍ എത്തി. ഞാന്‍ മോഷ്ടിക്കപെട്ടിരിക്കുന്നു. എന്നെ കൊള്ളയടിചിരിക്കുന്നു. എന്റെ പോസ്റ്റ് ഇതാ ഇവിടെ പുനഃപ്രതിഷ്ടിചിരിക്കുന്നു "Posted by Manoj Mathew under Short Stories" എന്ന ലാബെലില്‍. ഈ പേജ് ഒരു ബ്ലോഗ് അഗ്രഗേടര്‍ ഒന്നുമല്ല എന്നാണ് എന്റെ വിശ്വാസം. (അങ്ങിനെ ആണെന്കില്‍ എന്നോട് ക്ഷമിക്കണേ)
ഉള്ള സത്യം തുറന്നു പറയാല്ലോ. ഈ പോസ്റ്റ് കോപ്പി അടിച്ച് വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ശ്രീനിവാസന്‍ 'ഉദയനാണു താരത്തില്‍' പറഞ്ഞ ഡയലോഗ് ആണ് ഓര്‍മ വന്നത്.' മാങ്ങാ ഉള്ള മാവിലല്ലേ ആളുകള്‍ കല്ലെറിയൂ' അത് കൊണ്ട്ട് ഞാനിതിനു ജില്ലാ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യാന്‍ ഒന്നും പോകുന്നില്ല.
എങ്കിലും സഹോദരാ റേപ്പ് ചെയ്യുന്നതിന് തൊട്ടുമുന്പ് സത്താറും ടി ജി രവിയും ഒക്കെ 'നിന്നെ ഞാന്‍ നശിപ്പിക്കുമെടി' എന്ന് പറയുന്ന മാന്യത എങ്കിലും ആകാമായിരുന്നു :)
(ക്ഷമിക്കണം കൂട്ടുകാരെ, ഞാന്‍ കണ്ട സിനിമകള്‍ വച്ച് ജനാര്ദ്ധനന്‍ ഡയലോഗ് മാത്രമെ ഉള്ളു, 'അഭിനയം' കുറവാ പ്രസ്തുത സീനുകളില്‍. അതിനാല്‍ അദ്ദേഹത്തിന്റെ പേരു മേന്ഷ്യന്‍ ചെയ്യാതിരുന്നത്)

20 comments:

Eccentric said...

പാവം. വേറെ കൊള്ളാവുന്ന ആരുടെം കിട്ടിയില്ലേ ഉണ്ണീ നിനക്ക് :)

അനിയന്‍കുട്ടി | aniyankutti said...

മനോജ് സാര്‍.. ഇതു വളരേ വളരേ മോശമാണ്‌ കേട്ടോ...
ഇപ്പൊ സാറിനു പറയാനുള്ളത് അപ്രിയം തന്നെ. അതു കൊണ്ട് ഒരു ചെറിയ മാപ്പു പറഞ്ഞ് അതങ്ങോട്ട് ഡിലീറ്റിയേര്...

(എന്തൂട്ട് വിവരക്കേടാഷ്ടാ കാണിച്ചേ? അറ്റ്ലീസ്റ്റ് ആ തലക്കെട്ടെങ്കിലും ഒന്ന് മാറ്റണ്ടേ... ഹൊ..ഈ മലയാളികളുടെ ഒരു കാര്യം!!)

ശ്രീ said...

ശരിയാ... ഇതു ഞാനും ഇന്നലെ വായിച്ചതേയുള്ളൂ... അപ്പഴേയ്ക്കും അടിച്ചു മാറ്റിയോ?

അനിയന്‍‌ കുട്ടി പറഞ്ഞതു പോലെ എത്രയും വേഗം അതങ്ങ ഡിലീറ്റുന്നതാണു മാന്യത. (അല്ലെങ്കില്‍‌ യഥാര്‍‌ത്ഥ ബ്ലോഗറുടെ പേരു കൂടി ഇട്ടാലും മതിയായിരുന്നു.)

Meenakshi said...

മോഷണം വളരെ തരം താണ പരിപാടിയാണ്‌ മനോജെ പാടുപെട്ട്‌ തട്ടിക്കൂട്ടി ഒാരോ പോസ്റ്റ്‌ ഉണ്ടാക്കുന്നവനെ വെറും മറ്റവനാക്കുന്ന പരിപാടി! പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്ത്‌ മാപ്‌ പറഞ്ഞേക്കൂ, അല്ലെങ്കില്‍ ഇനി മുതല്‍ മനോജിണ്റ്റെ രചനകള്‍ വായിക്കാന്‍ ആരുംകാണില്ലന്നേ

ശ്രീവല്ലഭന്‍. said...

അവിടെ കൊടുത്തിരിക്കുന്ന മിക്കവാറും എല്ലാം തന്നെ നഗ്നമായ മോഷണം ആണ്. poem category nokkuu. വഴിപോക്കന്റെ ഒരു ബ്ലോഗില്‍ കിടക്കുന്ന ക്യാമ്പസ് പാട്ടുകള്‍ എല്ലാം ഉണ്ട് അവിടെ. stories പലതും മറ്റു ബ്ലോഗുകളില്‍ വായിച്ചുട്ടള്ളതാണ്.....
എന്താ ചെയ്യുക ഇതിന്?

vadavosky said...

ഈ ബ്ലോഗര്‍ തന്നെ Shiju Alex ന്റെ മലയാളം വിക്കിപീഡിയയില്‍ 5000 ലേഖനമായി എന്ന പോസ്റ്റ്‌ പേരില്ലാതെ വീണ്ടും പോസ്റ്റിയിട്ടുണ്ട്‌.

വിശാലമനസ്കന്റെ ഒരു പോസ്റ്റ്‌ വേറൊരു ചങ്ങാതി തന്റെ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്‌.
ബൂലോഗ പോലീസ്‌ എവിടെ. ഇനി ഇതൊരു വൈറസൊ മറ്റോ ആണോ.

സജീവ് കടവനാട് said...

aa site mottham thoNtimuthalaa

ഉപാസന || Upasana said...

athe sari appo engineya karyangal
:)
upaasana

Babu Kalyanam said...

guess it is deleted.
"vidwesham" venda ennu vachittavum
nee kodutha link-il click cheythittu engum pokunnilla...

സാക്ഷരന്‍ said...

സ്വന്തം കട സ്വയം കുത്തിത്തുറന്നു മോഷ്ടിക്കുന്ന കാലമാണ്‌ ... പുഴുവേ സത്യം പറ ... ആരാ ഈ ഘോര ക്റുത്യത്തിനു പിന്നില്‍ ... (ജയന്‍ സ്റ്റൈലില്‍) ... പറയാന്‍ ...

ജയന്‍ വീണ്ടും ... കൈകള്‍ വിരിച്ച്‌, പല്ലുകടിച്ച്‌)... നിന്നെ നശിപ്പിച്ചവനാരായാലും അവ്ണ്റ്റെ അന്ത്യം കണ്ടേ ഞാന്‍ അടങ്ങൂ ... ഒരു വൈറസ്സിനെ കിട്ടിയിരുന്നെങ്കില്‍ ... അവണ്റ്റെ ബ്ളോഗ്ഗിലിടാമായിരുന്നൂ ...

Eccentric said...

അത് ശരി. അപ്പോള്‍ അങ്ങനാണ് കളി. വാദിയെ പ്രതി ആക്കുന്നോ. സാറ് പോലീസിലാ?

vadavosky said...

പുഴുവേ,
manoj mathew ആണ്‌ shiju ALex ന്റെ പോസ്റ്റ്‌ വീണ്ടും പോസ്റ്റിയത്‌. അതിപ്പോള്‍ aggregatorല്‍ കാണാനില്ല. ആള്‌ സ്റ്റാന്‍ഡ്‌ വിട്ടെന്നു തോന്നുന്നു.

G.MANU said...

ente prathikshetham koodi ivide

Anonymous said...

എന്തായാലും ബ്ലോഗില്‍ ആയതു കൊണ്ട് മോഷണം ഇത്ര പെട്ടെന്ന്‍ നാലു പേരറിഞ്ഞില്ലേ!
മോഷ്ടാവ് ഒരു സര്ദാര്ജി ആകാനാണ്‌ സാദ്ധ്യത. അതാണ്‌ 'തലേക്കെട്ട്'(ടൈറ്റില്‍ ) മാറ്റാത്തത്.

Eccentric said...

എന്തിരായാലും അപ്പികള്‍ കലക്കി കേട്ടോ. അമ്മച്ചിയാണേ.
പയ്യന്‍ പോസ്റ്റും ഡിലീറ്റ് ചെയ്ത് ജില്ല വിട്ടില്യോ.
ആപത്ത്ബാന്ധവന്മാര്‍ക്ക് നന്ദി !!!

നിരക്ഷരൻ said...

അതൊന്നു നോക്കാന്‍പോലും പറ്റിയില്ല. അതിനുമുന്‍പ് കക്ഷി കടയും പൂട്ടി സ്ഥലം വിട്ടു.
എന്നാലും ഇതെങ്ങിനെ സംഭവിച്ചു ? ബൂലോകത്തില്‍ ഡിക്‌റ്ററ്റീവ്‌സ്‌ ആരുമില്ലേ?

ഞാന്‍ ഇരിങ്ങല്‍ said...

താങ്കള്‍ പരാമര്‍ശിച്ച ‘മനോജ് മാത്യുവിന്‍റെ‘ 99% പോസ്റ്റുകളും മോഷണവസ്തു മാത്രമാണ്.
കവിത
കഥ
കറിക്കൂട്ടുകള്‍
തുടങ്ങി എല്ലാം മോഷണമാണെന്ന് നിങ്ങളാരും ഇതുവരെ മനസ്സിലാക്കിയില്ലേ... ചുമ്മാ ഇത് പറഞ്ഞ് ആവശ്യമില്ലാത്ത പബ്ലിസിറ്റി പുള്ളിക്കാരന് കൊടുക്കേണ്ടെന്ന് കരുതിയാണ് ചില സൌഹൃദങ്ങളില്‍ മാത്രം ഇത് മുമ്പേ ചര്‍ച്ച ചെയ്തത്.
അജിത്ത് പോളക്കുളത്തിന്‍റെ ‘ സരസു’ എന്ന കവിത മുതല്‍ എന്‍റെ ‘ഒരു കുഞ്ഞു പിറക്കുന്നു’ എന്ന കവിത വരെ അടിച്ചു മാറ്റി ചുള്ളന്‍ സ്വന്തമാക്കിയിരിക്കുന്നു. അതും ബ്ലോഗില്‍ അല്ലാതെയും.
ഈ ആള്‍ക്കെതിരെ ഒരു പരാതി സെല്ലിലേക്ക് അയച്ചിട്ടുണ്ട്. ഇപ്പോഴല്ല കുറച്ച് ദിവസം മുമ്പ് തന്നെ.

അല്ലാതെ എന്നെ മോഷ്ടിച്ചേ എന്ന് നിലവിളിക്കുന്നതിനേക്കാള്‍ നല്ലത് അതാണ് എന്ന് തോന്നി.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഗീത said...

ഏ ആര്‍ നജീമിന്റെ പോസ്റ്റില്‍ നിന്നാണ് ഇവിടെ എത്തിയത്. പക്ഷെ എവിടെ നിന്നു ശ്രമിച്ചിട്ടും മനോജ് മാത്യു വിന്റെ സൈറ്റില്‍ എത്തുന്നില്ല.

അനിയന്‍ കുട്ടി മോഷണക്കാരന് മോഷണം എളുപ്പമാക്കാന്‍ ഒരു വഴി പറഞ്ഞു കൊടുക്കയല്ലേ ചെയ്തത്?
ഇനിയിപ്പോള്‍ തലക്കെട്ടു മാറ്റി കണ്ടന്റ് അതുപോലെ പകര്‍ത്തിയാല്‍ അത്രപെട്ടെന്നൊന്നും കണ്ടു പിടിക്കില്ലെന്ന് മനോജ് മാത്യു മനസ്സിലാക്കിയാല്‍...

ഹരിയണ്ണന്‍@Hariyannan said...

അയ്യോ..നാട്ടുകാരേ..ഓടിവരണേ...
ഈ കള്ളനെയൊന്നു പിടിക്ക്വോ....
...
ങേ..ഇതെന്തരുപാടെടെ...
നാലാളുകൂടും മുമ്പേ നെരവുകളുവാരിവച്ച് കടകളുപൂട്ട്യാ?
ലവന്റെ ചെള്ളക്കിട്ട് രണ്ട് കുത്ത്കള് കൊടുക്കാന്‍ പറ്റീല്ലല്ലെന്റ ആറ്റുകാലമ്മച്ചീ..

Unknown said...

ഇനി ലവന്‍ പുഴുവിന്റെ പൊസ്റ്റുകള്‍ക്ക്‌ ഒരു ബാക്കപ്പ്‌ എടുത്ത്‌ വെക്കാം എന്ന ഉദ്ധേശത്തൊടെ ചെയ്തതാണോ എന്ന സംശയത്തില്‍ ഞാന്‍ ചുമ്മാ അവിടെ ഒന്ന് പൊയി നോക്കി.......

ദൈവമേ....അവിടെ ഒരു ഫുള്‍ ബാക്കപ്പ്‌ സിസ്റ്റം തന്നെ കണ്ട്‌ ഞാന്‍ ചെറുതായൊന്ന് ഞെട്ടി.....
മനൊജെ...എത്രയും പെട്ടെന്ന് അത്‌ അങ്ങ്‌ ടിലീറ്റി ഒരു മാപ്പും പറഞ്ഞ്‌ പോയ്കോ.....എന്തിനാ ചുമ്മാ വേറൊരുത്തന്‍ ഇല്ലാത്ത സമയം ഉണ്ടാക്കി എയുതിയെടുത്തത്‌ അപ്പാടെ കോപ്പി അടിച്ച്‌ പൊസ്റ്റുന്നത്‌....

ഇങ്ങനെ പോവാണെങ്കില്‍ ഒരു ബ്ലോഗ്‌ പോലീസ്‌ സേന തന്നെ രൂപീകരിക്കെണ്ടി വരുമല്ലൊ.....