രാഹുല്‍ ചുവരും ചാരി നില്‍ക്കുകയായിരുന്നു. രേണുക ഓഫീസില്‍ നിന്നു ഇറങ്ങി വന്നു അവന്റെ അടുത്തെത്തി. കണ്ണുകള്‍ കൊണ്ട്ട് പോകാം എന്ന ആംഗ്യം കാണിച്ചു. അവളെ സംബധിചിടതോളം കോളേജിലെ അവസാന ദിവസം ആയിരുന്നു അത്. അവന്റെ കോളേജ് ജീവിതം പൂര്‍ണ്ണമായി എന്ന് അവകാശപ്പെടാന്‍ പറ്റില്ല ഇനിയും.
രാഹുലും രേണുകയും നടക്കുന്നത് ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ക്യൂ ഇഴയുന്നത് പോലെയാണ്. ഒരുപാട് പറയാനുണ്ട് ഇന്നും അവര്‍ക്ക്. പക്ഷേ ഇന്നെന്തോ വാക്കുകള്‍ക്ക് ഒരു വരള്‍ച്ച.
അവരുടെ പേരുകള്‍ അധികചിഹ്നത്താല്‍ ബന്ധിപ്പിച്ച(കോപ്പിയടി ഫ്രം പദ്മരാജന്) ചുവരുകളില്‍ കുമ്മായം പൂശുന്ന കാഴ്ച കണ്ടു. പുതിയ ബാച്ചിനെ വരവേല്‍ക്കാന്‍. കയ്യിലെ ഫയലില്‍ മുഖം ചേര്‍ത്ത് പിടിച്ചിരുന്നു രേണുക. അവള് നടവഴിയില്‍ മാത്രം ശ്രദ്ധിച്ച് നടന്നു. രാഹുല്‍ ഇടയ്കിടയ്ക് മുഖമുയര്‍ത്തി അവളെ നോക്കുന്നുണ്ടായിരുന്നു.
'രേണൂ' അവളെ നോക്കി അവന് മന്ദം വിളിച്ചു.
അവള് മൂളി. അവനെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരുന്നത് പോലെ.
അവന് തന്റെ വലത്തെ വിരല്‍ത്തുമ്പ് നീട്ടി അവളെ സ്പര്‍ശിച്ചു. അവള് കൈകോര്‍ത്തു പിടിച്ചു.
രേണു ഒന്നു വിങ്ങി.
'എന്ത് പറ്റി' രാഹുലിന്റെ ശബ്ദത്തിലുമുണ്ടായി ഒരു വികാരസ്പര്‍ശം.
'നിന്നെപ്പിരിഞ്ഞ് പോവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍' രേണുവിന് മുഴുമിപ്പിക്കാനായില്ല.
ഇന്നലെ വരെയുള്ള സായാഹ്നങ്ങളില്‍ അവര്‍ വിരല്ത്തുമ്പാല് ബന്ധിക്കപ്പെട്ട് ഇത് വഴിയേ നടക്കുമായിരുന്നു. ഒരുമിച്ച് സ്വപ്നങ്ങള്‍ നെയ്തിരുന്നു.
'കണ്ണ് തുടയ്ക്. ആരേലും കണ്ടാല്‍...' രാഹുല്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
'ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല അല്ലേടാ' രേണു.
'എനിക്കറിയില്ല' നിസ്സഹായതയോടെ രാഹുലിന്റെ മറുപടി.
'എനിക്കിതൊന്നും താങ്ങാന്‍ പറ്റുന്നില്ല' രേണു.
'എനിക്കും' രാഹുല്‍.
രേണു മുഴുമിപ്പിച്ചു. 'ഐ ലവ് യു ഓള്‍വേയ്സ്'
'മി റ്റൂ' രാഹുല്‍
കോളേജ് കവാടത്തിനരികിലെത്തി. കട്ട പിടിച്ച ഇരുടട്ട് അവരെ മൂടാന്‍ തുടങ്ങി.
'നിന്നെ എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല' രേണു.
'എനിക്കും' രാഹുല്‍
'ബി മൈ ഫ്രണ്ട് ഓള്‍വേയ്സ്' രേണു.
'യാ ഐ വില്‍ ബി' രാഹുല്‍ അവളുടെ കയ്യില്‍ അമര്‍ത്തിക്കൊന്ട്ട് പറഞ്ഞു.
രണ്ടാളും കണ്ണ് നിറഞ്ഞിരുന്നു. കോളേജ് കവാടം കടന്നു. രേണു കൈകള്‍ വിടുവിച്ചു. ഒരുപറ്റം കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം പടികടന്ന് വരുന്നുണ്ടായിരുന്നു,
'കോളേജ് കാണാനാവും;' രാഹുല്‍ അവരെ നോക്കി പറഞ്ഞു.
'ഊം' രേണു മൂളി.
രണ്ടാളും ബസ് സ്റ്റോപ്പില്‍ എത്താറായപ്പോഴേക്കും രേണുവിന്റെ ബസ്സ് വന്നു തുടങ്ങി. അവള് ബസ്സിനായി ഓടി. അതിന് മുന്‍പ് ഒരു നിമിഷം തിരിഞ്ഞ് നിന്ന് പറഞ്ഞ്. 'ഐ ലവ് യു'
'ഐ ലവ് യു റ്റൂ'
രേണു ബസ്സില്‍ കയറി. രാഹുലിന്റെ കൈ വീശിക്കാണീച്ച് യാത്രയായി. ബസ്സില്‍ സൈഡ് സീറ്റാണ് കിട്ടിയത്. കാറ്റ് തുടര്‍ച്ചയായി മുഖത്തേക്ക് തന്നെ വീശുന്നുണ്ടായിരുന്നു.
പുറപ്പെട്ടോ എന്നറിയാന്‍ അമ്മ അവളുടെ ഫോണില്‍ ശബ്ദിച്ചു.. അവളുടെ മനസ്സില്‍ നിറയെ വീടിനെക്കുറിച്ചായി ചിന്തകള്‍. എല്ലാവരും സാരി വാങ്ങാന്‍ പോയിരിക്കുകയാണ് ഇന്ന്. അമ്മയും അച്ഛനും കരയും താന്‍ പടിയിറങ്ങുമ്പോള്‍. എനിക്കും ആകുമെന്ന് തോന്നുന്നില്ല കരച്ചിലടക്കാന്‍. ഒരു ഭാര്യ എങ്ങനെ പെരുമാറണം എന്നുള്ളാ ട്രയിനിംഗ് ആവും അമ്മായിമാര്‍ക്ക് നല്‍കാനുള്ളത്. കസിന്‍സ് എല്ലാവരും ഉണ്ടാകും കളിയാക്കാന്‍. വേഗം വീടെത്തിയിരുന്നെങ്കില്‍.
രാഹുല്‍ അടുത്തുകണ്ട പെട്ടിക്കടയില്‍ നിന്നൊരു സിഗര്‍ട്ട് വാങ്ങി നടന്ന് കൊണ്ടേയിരുന്നു കൃത്യസമയത്ത് തന്നെ ഇന്നും നീനുവിന്റെ മിസ്സ്ഡ് കോള്‍. ആദ്യമായി അവളോടൊരു അടുപ്പം തോന്നി ഇന്ന്. എത്ര നാള് താന്‍ മനപ്പൂര്‍വം ഒഴിവാക്കി. എന്നിട്ടും പാവം. തിരിച്ചൊരു മിസ്ഡ് കോള്‍ കൊടുത്ത് കൊണ്ട് നടന്ന് തുടങ്ങി. അല്പദൂരം നടന്നപ്പോഴേക്കും മൊബെയില്‍ വീണ്ടും ശബ്ദിച്ചു. ഇക്കുറി നീനുവിന്റെ ഒരു എസ് എം എസ്
ഒരു സ്മൈലി മാത്രം. രാഹുലിന് ചിരി വന്നു. ഫോണ്‍ കയ്യിലെടുത്ത് എന്ത് റിപ്ലൈ ചെയ്യണമെന്ന് ആലോചിച്ച് അവന് നടന്നു.
വാല്‍ക്കഷ്ണം: എല്ലാ പ്രണയങ്ങളും വഞ്ചനയാണെന്നുള്ള മഠയത്തരമൊന്നുമല്ല ഞാന്‍ പറഞ്ഞ് വന്നത്. പക്ഷേ ഇങ്ങനെ ചിലതും ഞാന്‍ കണ്ടിട്ടുണ്ട്. അതൊന്നു കുറിക്കാനും ആരേലും വേണമല്ലോ.
Wednesday, December 12, 2007
Subscribe to:
Post Comments (Atom)
5 comments:
ശരിയാണ്. എന്നാലും പ്രണയത്തെക്കുറിച്ച് ഇങ്ങനെ ഓര്‍ക്കാന്‍ വയ്യ!
:)
ഹിഹിഹി! ഇങ്ങനേം പ്രേമിക്കാം.... ;)
വളരെ നിരുപദ്രവകമായ പ്രേമം... ഇത്തരത്തിലുള്ളവയെ പ്രോല്‍സാഹിപ്പിക്കാന്‍ പുഴൂ നമുക്കൊരു സംഘടന തുടങ്ങിയാലോ...
ആള് കേരളാ സ്വയം പ്രേമിക്കല് പരസ്പര സഹായ സഹകരണ സംഘം (ക്ളിപ്തം)...
യാഥാര്‍ഥത്തില്‍ ഞാന്‍ അല്പം സീരിയസ് ആയി ചിന്തിക്കാന്‍ ശ്രമിച്ചതാ. ഇത്രയ്ക്ക് സിമ്പിള്‍ ആയി പ്രേമിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട് ശ്രീ. അതിനെ ഒരു പക്ഷെ പ്രേമം എന്ന് പറയാന്‍ പാടില്ലായിരിക്കും. 'ഭ്രമം' എന്ന് പറയാം അല്ലെ.
അനിയാ, നിന്റെ ഐഡിയ കൊള്ളാം, നമുക്കതും ആലോചിക്കവുന്നതാണ്. :)
ഇന്നാണ് ഈ ബ്ലോഗില്‍ ആദ്യമായി എത്തിയത്. ബാക്കി പോസ്റ്റുകള്‍ ഓരോന്നായി വായിച്ചുവരുന്നു. നര്‍മ്മം നന്നായി വഴങ്ങുമല്ലോ, പോസ്റ്റുകള്‍ പലതും വായിച്ച് ചിരിച്ചു.
ഇതിനെ പ്രേമമെന്ന് വിളിക്കാമോ?
ചോദ്യത്തിന് ഉത്തരം ഞാന്‍ മുകളില്‍ കുറിച്ചിട്ടുണ്ട്.....
ബ്ലോഗ് വായിച്ച് കമന്റ്റ് എഴുതിയ സ്ഥിതിക്ക് 'ശാലിനി എന്റെ കൂട്ടുകാരി' :)
Post a Comment