ടൈറ്റിലിനെക്കുറിച് പറയുന്നതിനു മുന്‍പ് കഴിഞ്ഞ പോസ്റ്റിനു വന്ന ഒരു കമന്റിനു മറുപടി പറഞ്ഞു തുടങ്ങിക്കൊള്ളട്ടെ. ബാബു കല്യാണം കുറിച്ചത് 'പൂട്ടിക്കെട്ടി പോയോ' എന്നായിരുന്നു. ഞാന്‍ ഒരുത്തന്‍ പോയാല്‍ ബൂലോഗത്ത് എന്തെലും പ്രോബ്ലം ഉണ്ടാകും എന്നല്ല, ഒരാളുകുറഞ്ഞാല്‍ ഒരാളു കുറഞ്ഞില്ലേ (മനസ്സിലായില്ലല്ലേ അതാണ് മോഡേണ്‍ ആര്‍ട്ട്. മോഡേണ്‍ ബ്രഡ് എന്ന് കേട്ടിട്ടില്ലേ അത് പോലെ ഒരു സാധനം). ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതല്ല എന്നൊരു ബോര്‍ഡ് വയ്കാന്‍ പോലും സമയം കിട്ടാത്തത്ര ബിസി ആയിരുന്നു. 'എന്തൂട്ട് ബിസി എന്റിഷ്ടാ' എന്നല്ലെ ചേട്ടന്‍/ചേച്ചി ഇപ്പോള്‍ മനസ്സില്‍ വിചാരിച്ചത്. അപ്പൊ ഈ 'ഗ്യാപ്പിന്റെ' കാരണങ്ങള്‍ പരഞ്ഞ് തുടങ്ങാം എന്നോര്‍ത്തു.
കാരണങ്ങള്‍ ഒരു ഉത്തരകടലാസിലെ പോലെ അക്കമിട്ട് നിരത്താം.
1. സമയം കിട്ടിയില്ല.
സമയം ഉണ്ടാക്കണമെടാ കൊശവാ, ഞങ്ങക്കൊക്കെ എന്താ 25 മണിക്കൂര്‍ ഉണ്ടോ ദിവസം എന്നു പറയാന്‍ തോന്നുന്നുണ്ടോ? ഞാനിങ്ങനെ കുറെ നാള്‍ യാത്രയില്‍ ആയിരുന്നു. ഓള്‍ കര്‍ണ്ണാടക ട്രിപ്പ് ഫ്രം ചെന്നൈ. ( ഇപ്പോ ഇതാരെലും കേട്ടാല്‍ എന്നെ കരുണാനിധിയുടെ ചാരന്‍ എന്ന് തെറ്റിധരിക്കാന്‍ സാധ്യതയുണ്ട്! ) എല്ലാം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ പണി തീര്‍ന്നില്ല എന്ന് മാനേജരുടെ വക അലമുറ. പണി ചെയ്യേണ്ട സമയത്ത് പണിയെടുത്തില്ലേല്‍ പണിയെല്ലാം കൂടിച്ചേര്‍ന്ന് വന്‍ പണിയാകും എന്നാണല്ലോ പഴമക്കാര്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും അപ്പറഞ്ഞത് സംഭവിച്ചു. കഴിഞ്ഞ കുറെക്കാലമായി ഹിന്ദുപേപ്പറില്‍ 'പടം' നോക്കല്‍ പോലും നടക്കുന്നില്ല.
2. ഇന്റര്‍നെറ്റ് നോട്ട് വര്‍ക്കിംഗ്
എയര്‍ ടെല്‍ ആണേ ഞാന്‍ ഉപയോഗിക്കുന്ന കണക്ഷന്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ സനീഷ് ബയോഡാറ്റ അപ് ലോഡ് ചെയ്യാന്‍ നോക്കുമ്പോല്‍ എക്സ്പ്ലോറര്‍ ആകെ പരതി വിവശനായി പറയുന്നു 'പേജ് നോട്ട് ഫൗണ്ട്'. ഇജ്ജാതി പ്രോബ്ലംസ് ഉണ്ടായാല്‍ ഞാന്‍ ഉടന്‍ സംഭവസ്ഥലത്ത് നിന്ന് വലിയുകയാണ് പതിവ്. എന്തെന്നാല്‍ അവന്‍ പോളിമര്‍ എഞ്ചിനീയറിങ്ങും ഞാന്‍ കമ്പ്യൂട്ടറും ആണെന്ന നിസ്സാരകാര്യം പറഞ്ഞ് അവന്‍ എന്റെ അടുത്ത് സംശയം ചോദിച്ച് കളയും. അന്നു പക്ഷേ പിടി കൊടുക്കാതെ രക്ഷപെടാന്‍ പറ്റിയില്ല. വൈക്കത്തപ്പനെ വിളിച്ച് പ്രാര്‍ത്ഥിച്ച് തുടങ്ങിയ എന്റെ അനാലിസിസ് ഒടുവില്‍ നമ്മുടെ ടൈറ്റില്‍ ആയി. ഇന്റര്‍നെറ്റ് നോട്ട് വര്‍ക്കിംഗ്. ഫോണും വര്‍ക് ചെയ്യുന്നില്ല. എന്റെ പൊന്നു പുള്ളേ നോക്കണെ, ഇവന്മാര്‍ ബില്ലടച്ചില്ല എന്ന നിസ്സാരകാരണം പറഞ്ഞ് കണക്ഷന്‍ കട്ട് ചെയ്ത് കളഞ്ഞു. എന്ത് കൊണ്ട് ബില്ലടച്ചില്ല എന്നാണെങ്കില്‍ പ്ലീസ് റെഫര്‍ ടു പോയിന്റ് 1.
3. ഒരു ഹാര്‍ഡ് ഡിസ്ക് വാങ്ങി.
ലതും ലിതും തമ്മില്‍ എന്ത് ബന്ധം എന്നണോ? (ബന്ധമുള്ളത് കൊണ്ടാണല്ലോ ഇവിടെ എഴുതുന്നത്. ഹല്ല പിന്നെ). ഒരു 160 ജിബി എക്സ്ടേണല്‍ ഹാര്‍ഡ് ഡിസ്ക് വാങ്ങി. അതോടെ 160 ജി ബി സിനിമകള്‍ സ്റ്റോര്‍ ചെയ്യാന്‍ സ്ഥലം ആയല്ല്ലോ. പിന്നെ ആ സിനിമകള്‍ കണ്ട് തീര്‍ക്കണ്ട് ചടങ്ങായല്ലോ. അങ്ങനെ പല വേള്‍ഡ് ക്ലാസ്സിക്കുകളും കണ്ട് കണ്‍കുളിര്‍മയാര്‍ന്നു. (ശ്രീജിത്തിനു നന്ദി.) പഠിക്കുന്ന കാലം മുതല്‍ മനസ്സില്‍ കയറിക്കൂടി ഇപ്പോളും മായാതെ സ്ട്രോങ്ങായി നില്‍ക്കുന്ന ഒരാഗ്രഹം ആണു ഒരു ഫിലിം ഡയറക്ട് ചെയ്യണം മരിക്കുന്നതിനു മുന്പ് എന്നാണ്. (ഈ ബ്ലോഗ്ഗ് വായിക്കുന്ന് ഏതേലും പ്രൊഡ്യൂസര്‍ ഉണ്ടെങ്കില്‍ പ്ലീസ് കോണ്ടാക്റ്റ് മി.) ആ ആഗ്രഹത്തിനു ഒരു മുതല്‍ക്കൂട്ടാണല്ലോ എന്റെ ഈ സിനിമാ പ്രാന്ത്.
ദാറ്റ് സ് ഓള്‍ യുവര്‍ ഓണര്‍.
ഇത്രയൊക്കെയെ ഉള്ളൂ കാരണങ്ങള്‍.ഈ കാലഘട്ടത്തില്‍ ഞാനൊരു ബാങ്ക് ടെസ്റ്റും എഴുതി. ചെന്നൈയിലെ പരീക്ഷ രീതികളെ കുറിച്ക് നേരിട്ട് കണ്ട് പഠിക്കാനും പണ്ട് ലോണ്‍ തന്ന ബാങ്കിനോട് നന്ദികേട് കാണിക്കരുതല്ലോ എന്നും ഓര്‍ത്ത്. (അല്ലാണ്ട് അച്ഛന്റെ നിര്‍ബന്ധപ്രകാരമൊന്നുമല്ല ഛേ). പിന്നെ പതിവ് പോലെ ഒരുപാട് കാശ് തീയറ്റര്‍ കാര്‍ക്കും കൊടുത്തു തീര്‍ത്തു.
ഇക്കുറി കണ്ട ചിത്രങ്ങളില്‍ വ്യത്യസ്തമായി തോന്നിയ ഒരു ചിത്രം ആണ് ഈ ബ്ലോഗിന്റെ ടൈറ്റില്‍. 'അന്ജാതെ' (പേടിക്കാതെ എന്നാണ് അര്‍ത്ഥം എന്ന് തോന്നുന്നു.)
ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്. തമിഴ് ചിത്രമായത് കൊണ്ട് പല പതിവ് തമിഴ് പ്രതിഭാസങ്ങളും കാണാം. പക്ഷെ തീര്‍ച്ചയായും നിങ്ങളെ ഈ ചിത്രം രസിപ്പിക്കും. ഓരോ സീനും ത്രില്ലടിപ്പിക്കും. ഒരല്‍പം കരയിപ്പിക്കും ഒരു പക്ഷേ. ഏതോ മിക്സിയുടെ പരസ്യത്തിലെ പോലെ ഞാന്‍ ഗ്യാരന്റി.
ഹരിയേട്ടന്‍ ഇതിനെക്കുറിച്ച് റിവ്യൂ എഴുതിയോ എന്നു നോക്കാന്‍ സമയം കിട്ടിയില്ല. എന്തായാലും ഗ്രേറ്റ് വര്‍ക്ക് ബൈ മിഷ്ക്കിന്‍ ആന്‍ഡ് ടീം. ആരും മിസ്സ് ചെയ്യല്ലേ ഈ ചിത്രം.
ഇനി ഓഫീസില്‍ പോകട്ടെ, ഒന്നു രണ്ട് പോസ്റ്റുകള്‍ക്കുള്ള സംഭവങ്ങള്‍ മനസ്സിലുണ്ട്. ഉടന്‍ മടങ്ങിവരാം.
Thursday, April 03, 2008
Subscribe to:
Post Comments (Atom)
2 comments:
ഈ പടത്തിന്റെ രണ്ടാം പാര്‍ട്ട് എന്താന്നറിയോ?
ആറാതേ.
ബൈ ദ് വേ, ത്രേം ഗ്യാപ്പിടല്ലെഡോ.
നമ്പ്യാര് പറഞ്ഞതു തന്നെ:
ചൂട് "ആറാതെ" അടുത്ത പോസ്റ്റ് വേഗം പോരട്ടെ :-)
Post a Comment