Saturday, August 26, 2006

എന്റെ കഥ

നന്ദി സുഹ്രുത്തുക്കളേ,
നിങ്ങളെല്ലവര്ക്കുമായി ഈയുള്ളവന് ഒരു കഥ പറയുവാന് കടപ്പെട്ടിരിക്കുന്നു. ആയുസ്സിലെ ആദ്യത്തെ കഥ എന്താണ്. ആറിയില്ലേ..ഇളയരാജയുടെ പാട്ടിലെ പോലെ "ജനനമെന്ന കഥ"
അതന്നെ അങ്ങോട്ട് കാച്ചാം അല്യോ?

ഏഴുത്തച്ചന് കിളിയെക്കൊണ്ട് പാടിച്ചുവത്രെ!!!!! ഏനിക്ക് അത്ര വിശ്വാസമൊന്നുമില്യ അതില്. ഏന്തായാലും കുറച്ച് വര്ഷം മുന്പാണത്രെ. ഏഴുത്തച്ചനതൊക്കെ ആവാമെങ്കില് എഴുതാന് അറിയാവുന്ന എന്റെ അച്ഛനതൊന്ന് പരീക്ഷിക്കണമെന്ന് തോന്നിയാല് അദ്ദേഹത്തെ കുറ്റം പറയാന് പറ്റില്ലല്ലോ. ആദ്ദേഹ്അം കിളിക്ക് പകരം കണ്ടെത്തിയത് 'പുഴു'വിനേയാണ്.

വല്യമ്മായി കളിയാക്കിയത് പോലെ നടപ്പില് ഒരു താമസം ഉണ്ടെങ്കിലും നടത്തിപ്പില് 'പുഴു' ഒന്നാം നമ്പറാ....

അങ്ങനെയുണ്ടായ 'പുഴു'പ്പാട്ടുകള് നിങ്ങളും ആസ്വദിക്കുക. കുട്ടികളെ പൊലും വെറുതെ വിടാത്ത നാട്ടുകാരായത് കൊണ്ട് 'പുഴു'വിനെയും കമന്റടിച്ച് കൊള്ളുക.

അവിവേകമാണെങ്കില് പൊറുക്കണം. ശ്രീജിത്തേട്ടന് ആളൊരു ചുള്ളനാട്ടോ.


വിരസമായ ഇടവേളകളില് ഐറ്റി അണ്ണന്മാരുടെ കണ്ണ് വെട്ടിച്ച് 'പുഴു' ബ്ലോഗ്ഗാം ( കമ്പനി ചിലവില്!!!!)

ആശംസകളോടെ

പുഴു

Thursday, August 24, 2006

വരവറിയിക്കട്ടെ..............

ഇ൯റ൪നെറ്റ് എന്ന "അതിവേഗ ബഹുദൂര" മാധ്യമത്തി൯ ശകതി ഈ 'പുഴു'വും സ്വന്തമാക്കുന്നു. എ൯റെ ആശയങ്ങള്‍ക്കെന്കിലും ആ വേഗം ലഭിക്കട്ടെ....