"ഈസ് ഇറ്റ് സംതിങ്ങ് ലൈക്ക് ബെര്‍ലിന്‍ വാള്‍ മമ്മാ"
ഈ ചോദ്യം കേട്ടാണ് സുരേഷ് ഉറക്കമുണര്‍ന്നത്. 4 വയസ്സുകാരി അമ്മുവിന്‍റേതാണ് ചോദ്യം. പിന്നെ കാണുന്നത് നല്ല ഒന്നാന്തരം തല്ലാണ്. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറച്ചില്‍, കുട്ടികള്‍ക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ തിരക്കി എന്നൊക്കെയാണ് ചാര്‍ജ്. സന്ദര്‍ഭവും സാരസ്യവും മനസ്സിലാകാതെ സുരേഷ് കുറേ നേരമങ്ങ് നിന്നു. ഒടുവില്‍ അമ്മുവിന്‍റെ വായില്‍ നിന്നാണ് ഉത്തരം കിട്ടിയത്.
ടി വി യില്‍ നിന്നെങ്ങോ അവള്‍ മാവേലി എന്ന് കേക്കുകയുണ്ടായി. അവള്‍ ആ വേലിയെക്കുറിച്ച് അമ്മയോട് തിരക്കുകയും ചെയ്തു. അമ്മയുടെ അറിവിന്‍റെ പരിധിക്ക് പുറത്ത് നിന്ന് ചോദ്യം ചോദിക്കാന്‍ ഇന്ത്യയിലൊരുകുട്ടിക്കും അവകാശമില്ല എന്ന് പാവം അപ്പോളാണ് അറിഞ്ഞത്.
മാവേലിയെന്നത് മഹത്തായ് ഒരു വേലി തന്നെ എന്ന് സുരേഷിനും തോന്നി. മതങ്ങളുടെ വേലിക്കെട്ടിന് മുകളിലായി മനസ്സുകളെ വേലി കെട്ടി ഒന്നാക്കിയ ഒരു നാമം.
തിരുവോണദിനം ഇങ്ങനെയൊരു ഓണത്തല്ല് കാണാന് പറ്റുമെന്ന് അവന്‍ കരുതിയേയില്ല. മകളുടെ കണ്ണുനീര്‍ ഇതിനകം കാര്‍ട്ടൂണ്‍ ചാനലിന് വഴി മാറിയിരുന്നു. തന്‍റെ ബാല്യത്തിലേക്ക് അവന്‍റെ മനസ്സ് സന്‍ചരിക്കാന്‍ തുടങ്ങി. തുമ്പപ്പൂവിന്‍റെ വിശുദ്ധിയായിരുന്നു അവയ്ക്ക്. പുതുമഴയൂടെ സുഗന്ധമുണ്‍ടായിരുന്നു അവയ്ക്ക്. ഇന്നും ഓ൪മ്മിക്കുമ്പോള്‍ ഒരു പുംചിരിയുടെ സുഖം നല്‍കുന്നവയാണവ. അമ്മുവിനോ, ഇനിയൊരുകാലത്ത് അവള്‍ക്കോ൪ക്കാന്‍ കാ൪ട്ടൂണ്‍കഥാപാത്രങ്ങള്‍ മാത്രമായിരിക്കും.
ഇതെല്ലാം ഓ൪ത്ത് സമയം പോയത് അറിഞ്ഞില്ല. ഓണമാണെന്‍കിലും ഇന്നും പോണം ഓഫീസീല്‍.
കുളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോളും മനസ്സില്‍ ഓണത്തിന്‍റെ ചിത്രങ്ങള്‍ ഒളി മങ്ങാതെ തെളിഞ്ഞ് കിടന്നു. അപ്പോളാണ് ഓണത്തിന് സ്പെഷ്യല്‍ ഭക്ഷണം ഭാര്യ ഉണ്‍ടാക്കി വച്ചിരിക്കുന്നത് കണ്ടത്.
ഓണം സ്പെഷ്യല്‍ മാഗി നൂഡില്‍സ്. ഓണം തന്നെ പാക്കറ്റിലാ പിന്നെ ഭക്ഷണം അങ്ങനെയാവാതിരിക്കുമോ..വീട് പൂട്ടി പുറത്തിറങ്ങി. അമ്മു തന്‍റെ 5 കിലോബാഗ് എടുത്ത് 'പോകാം മമ്മാ' എന്നു പറഞ്ഞ് കാറിലേക്കോടി.
പൂക്കളം ഇല്ല മുറ്റത്ത്. പകരം കുറച്ച് വാടിയ ഇലകളും പൂവും. പ്രക്രുതി തനിക്കായി ഒരുക്കിയ പൂക്കളമാണെന്ന് സ്വയം സമാധാനിച്ചു. ഫ്ലാറ്റില്‍ വെറെയുള്ള പന്ചാബിയും തമിഴനുമെല്ലാം എന്തിനോ വേണ്‍ടി പായുന്നത് കണ്ടു. ഇതാവും നാനാത്വത്തിലെ അനാധത്വം എന്ന് അവന് തോന്നി. മനസ്സിന് ഒരു സുഖം തോന്നുന്നില്ലെന്കിലും കാറിന്‍റെ താക്കോല്‍ ഭാര്യയെ ഏല്പിക്കാന്‍ അവന് തോന്നിയില്ല.ഈ നശിച്ച ചിന്തകള്‍ക്ക് ഒരവസാനം ലഭിക്കാന്‍ ഡ്റൈവിങ്ങ് ഒരു പക്ഷെ സഹായിച്ചേക്കും.
പോകുന്ന വഴിയെല്ലാം ഭാര്യയും മോളും പരിചയക്കരായ ആന്‍റിമാരോടും അന്‍കിളുമാരോടും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടു.
"ഹാപ്പി ഓണം!!!!"
"ഹാപ്പി ഓണം!!!!"
"ഹാപ്പി ഓണം!!!!"
"കാപ്പി വേണം................!!!!!!!!!!!!!!!"
ട്രാഫിക് സിഗ്നലിലെത്തി. മറ്റെല്ലാരെയും പോലെ റെഡ് സിഗ്നലിനെ അവഗണിച്ച് വേഗം കൂടിയ ലോകത്തേക്ക് വേഗം കൂട്ടി അവനും യാത്ര തുടങ്ങി.....
ഇതാവട്ടെ ഓണപ്പാച്ചില്‍...........
Monday, September 04, 2006
Subscribe to:
Posts (Atom)